സെല്‍ഫി പ്രേമം അതിരുവിടുമ്പോള്‍…..

0


സെല്‍ഫി ചര്‍ച്ചകള്‍ നമ്മുക്ക് ഇടയില്‍ ചൂട് പിടിക്കാന്‍ തുടങ്ങിയിട്ട് അധിക കാലം ആയിട്ടില്‍ല. പുതു തലമുറയ്ക്കു ഹരമായി മാറികൊണ്ടിരിക്കുന്ന ഈ തരംഗം ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് പക്ഷെ ദുരന്തങ്ങളില്‍ കൂടിയാണെന്ന് മാത്രം.  സെല്‍ഫി അപകടമരണങ്ങള്‍ അധികം റിപ്പോര്‍ട്ട്‌ ചെയ്യപെട്ട രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണ്. കഴിഞ്ഞ വര്‍ഷം ലോകത്തില്‍ റിപ്പോര്‍ട്ട് ചെയ്ത  സെല്‍ഫി മരണങ്ങളില്‍ പകുതിയില്‍ അധികവും നടന്നത് ഇന്ത്യയിലാണെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. പാഞ്ഞുവരുന്ന ട്രെയിനിന് മുന്നില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ചവരും, ബോട്ടില്‍ നിന്ന് കൊണ്ട് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച് അപകടത്തില്‍ പെട്ടവരുമെല്‍ലാം ഇതില്‍ പെടുന്നു . ഇന്ത്യയുടെ “സെല്‍ഫി ഭ്രാന്ത്” കവര്‍ന്നെടുത്തത് നിരവധി ജീവനുകളാണ്. കഴിഞ്ഞ ദിവസം മുംബൈയില്‍ പാറക്കെട്ടില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അറബിക്കടലില്‍ വീണ് വിദ്യാര്‍ഥികള്‍ മരിച്ചതോടെ 12 പ്രദേശങ്ങള്‍ മുംബൈ പൊലീസ് സെല്‍ഫി നിരോധിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. സെല്‍ഫി പ്രിയം അതിരുകടന്നതോടെ നിരവധി പ്രദേശങ്ങള്‍ 'നോ സെല്‍ഫി സോണ്‍' ആയി പ്രഖ്യാപിക്കാന്‍ അധികാരികള്‍ നിര്‍ബന്ധിതരാകുകയും ചെയ്തു.

ഇന്ത്യയില്‍ മാത്രമല്ല, എതാണ്ട് എല്‍ലാ വികസിത രാജ്യങ്ങളിലും സെല്‍ഫി മരണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. മറ്റുള്‍ളവരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ അല്‍ലങ്കില്‍ സ്വന്തം രൂപത്തെപ്പറ്റിയുള്‍ള അമിതമായ ചിന്ത, എന്നിവയാണ് സെല്‍ഫി ഭ്രമത്തിനു പിന്നില്‍. മനോഹരമായ ഒരു സ്ഥലം കണ്ടാല്‍ ഒരു ചിത്രം എടുക്കാന്‍ തോന്നുന്നതു പോലെയല്‍ല അപകടം പതിയിരിക്കുന്നിടത്ത് വെച്ച് എടുക്കുന്ന സെല്‍ഫികള്‍. ഫോണ്‍ വിളിച്ചും, മെസ്സേജ് അയച്ചും, സെല്‍ഫി എടുത്തും അശ്രദ്ധമായി നില്‍ക്കുന്ന ഒരു നിമിഷം മതി ഒരു ജീവന്‍ നഷ്ടമാകാന്‍. കാമുകിയെ കൊന്ന ശേഷം മൃതദേഹം വച്ച് സെല്‍ഫിയെടുത്ത് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നവരും, മരിച്ചു കിടക്കുന്ന മുത്തശ്ശന് അരികില്‍ ഇരുന്നു സെല്‍ഫി എടുക്കുന്നവരും സ്വന്തം മനസാക്ഷിയെ തന്നെയാണ് ചോദ്യ ചിന്ഹമാക്കുന്നത്. മൊബൈല്‍ ഫോണുകളില്‍ ഫ്രണ്ട് ക്യാമറ വന്നതോടെയാണ് സെല്‍ഫി എടുക്കല്‍ ഇത്രയും വ്യാപകമായത്. ഒറ്റയ്ക്കോ കൂട്ടായോ ഉള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ സഹായിക്കുന്ന ഫ്രണ്ട് ക്യാമറകള്‍, പിന്നീട് സെല്‍ഫി ഭ്രമത്തിത്തില്‍ പെട്ട് മരണക്കെണികള്‍ ആയി മാറുകയാരുന്നു. ചെന്നൈയില്‍ ട്രെയിനു മുന്നില്‍ നിന്നും ചിത്രം എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥി മരിച്ചതാണ് സെല്‍ഫി മരണങ്ങളില്‍ ഒടുവില്‍ വന്ന വാര്‍ത്ത
.
ആര്‍ക്ക് അപകടം പറ്റിയാലും മരിച്ചാലും തന്‍റെ സെല്‍ഫി കിടിലന്‍ ലുക്കിലായിരിക്കണമെന്നാണ് ചില അപക്വമനസുകളുടെ ചിന്ത. ഉദ്ദേശിച്ച പോലെയുള്‍ള മികച്ച ഫോട്ടോ കിട്ടിയില്‍ലെങ്കില്‍ വിഷാദവും ദേഷ്യവും കൂട്ടായ്മകളില്‍ നിന്ന് ഉള്‍വലിയാനുമുള്‍ള  പ്രവണതയും കൗമാരക്കാരില്‍ കണ്ടുവരുന്നതായും പഠനങ്ങള്‍ വിലയിരുത്തുന്നു. സെല്‍ഫി ഭ്രമം തലയ്ക്കുപിടിച്ച് മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ പ്ളാസ്റ്റിക് സര്‍ജറികള്‍കെത്തുന്നവരുടെ എണ്ണം വിദേശരാജ്യങ്ങളില്‍ വര്‍ദ്ധിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സാമൂഹ്യമാധ്യമങ്ങളിലേയും ലൈക്ക് വന്‍ദ്ധനവാണ് മുഖഭംഗി വര്‍ദ്ധിപ്പിക്കുന്നതിന്‍റെ പ്രധാന ലക്ഷ്യം. എന്നാല്‍ ലൈക്ക് ലഭിക്കുന്നതു ചിത്രങ്ങള്‍ക് മാത്രമാണ് ജീവിത്തതിന് അല്‍ല എന്ന തിരിച്ചറിവ്‌ പോലും ഇന്നത്തെ തലമുറ ഓര്‍ക്കാതെ പോകുന്നു.

വിദേശരാജ്യങ്ങളില്‍ പല ഇടങ്ങളിലും ഇപ്പോള്‍ ‘നോ സെല്‍ഫി’ അപായ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈകാതെ ഇന്ത്യയിലും ഇത്തരം അപായ സൂചനകള്‍ വേണ്ടി വരുമോ എന്ന് കാത്തിരുന്നു കാണാം.