സിയാച്ചനില്‍ ആറു ദിവസം മുന്‍പ് മഞ്ഞുമല ഇടിഞ്ഞു കാണാതായ 10 സൈനികരില്‍ ഒരാളെ ജീവനോടെ കണ്ടെത്തിയതായി രക്ഷാസേന. കര്‍ണാടക സ്വദേശിയായ ലാന്‍സ് നായിക് ഹന്‍മന്‍ ഥാപ്പയെയാണ് അല്‍ഭുതകരമായി രക്ഷപ്പെടുത്തിയത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കൊണ്ടിരിയ്ക്കുകയാണ്.
25 അടി താഴെ മഞ്ഞു പുതഞ്ഞു കിടക്കുന്ന നിലയിലായിരുന്നു ഹന്‍മന്‍. സിയാച്ചിനില്‍ കനത്ത ഹിമപാതത്തില്‍ പത്ത് സൈനികരെ കാണാതായെന്ന വാര്‍ത്ത പുറത്ത് വന്നത് അഞ്ച് ദിവസം മുമ്പായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെയാണ് പട്രോളിംഗ് നടത്തുകയായിരുന്ന ഇന്ത്യന്‍ സംഘം മഞ്ഞിനടിയില്‍പെട്ടത് .പത്ത് പേരും മരിച്ചതായി കരുതുന്നു എന്നായിരുന്നു പിന്നീട് വന്ന റിപ്പോര്‍ട്ട്. ഇവരില്‍ കൊല്ലം മണ്‍ട്രോതുരുത്ത് വില്ലിമംഗലംവെസ്റ്റ് കൊച്ചുമുളച്ചന്തറ വീട്ടില്‍ സുധീഷും (31) ഉള്‍പെട്ടിരുന്നു. സുധീഷ് ഉള്‍പ്പെടെ പത്ത് സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് 600 മീറ്റര്‍ ഉയരവും ഒരുകിലോമീറ്റര്‍ വീതിയുമുള്ള മഞ്ഞുമല ഇടിഞ്ഞു വീഴുകയാരുന്നു.
നേരത്തെ കാണാതായ ഒരു സൈനികന്റെ മൃതദേഹം കണ്ടെടുത്തിരുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മറ്റുള്ളവരുടെ മൃതദേഹങ്ങൾ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പ്രതിരോധ വക്താവ് പറഞ്ഞു. പലഭാഗത്തും 30 അടിവരെ ആഴത്തില്‍ കുഴിച്ച് ആറു ദിവസം നീണ്ട ശ്രമത്തിനൊടുവിലാണ് രക്ഷാ പ്രവര്‍തകര്‍ ഒരു മൃതദേഹം കണ്ടെത്തിയത്. പ്രത്യേക യന്ത്രങ്ങളുടെ സഹായത്തോടെ ദിശാനിർണയം നടത്തിയശേഷം ഇടവിട്ടു മഞ്ഞില്‍ കുഴിയെടുത്തുള്ള പരിശോധന തുടരുകയാണ്. ഒരു ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസറും മദ്രാസ് റെജിമന്റിലെ വിവിധ റാങ്കുകളിലുള്ള ഒന്‍പതു സൈനികരുമാണ് ദുരന്തത്തിനിരയായത്.
വീഡിയോ:
സിയാച്ചനില്‍ അത്ഭുതം: ഇന്ത്യന്‍ സൈനികന്‍ ആറു ദിവസത്തിനു ശേഷവും…
സിയാച്ചനില്‍ ആറു ദിവസം മുന്‍പ് മഞ്ഞുമല ഇടിഞ്ഞു കാണാതായ 10 സൈനികരില്‍ ഒരാളെ ജീവനോടെ കണ്ടെത്തി. ആറു ദിവസത്തിനു ശേഷവും മഞ്ഞിനടിയില്‍ ജീവനോടെ കണ്ടെത്തിയത് , കര്‍ണാടക സ്വദേശിയായ ലാന്‍സ് നായിക് ഹന്‍മന്‍ ഥാപ്പയെ
Posted by PravasiExpress on Tuesday, February 9, 2016