മഞ്ഞുമല ഇടിഞ്ഞു കാണാതായ സൈനികരില്‍ ഒരാളെ

സിയാച്ചനില്‍ ആറു ദിവസം മുന്‍പ് മഞ്ഞുമല ഇടിഞ്ഞു കാണാതായ 10 സൈനികരില്‍ ഒരാളെ ജീവനോടെ കണ്ടെത്തിയതായി രക്ഷാസേന.

സിയാച്ചനില്‍ ആറു ദിവസം മുന്‍പ് മഞ്ഞുമല ഇടിഞ്ഞു കാണാതായ 10 സൈനികരില്‍ ഒരാളെ ജീവനോടെ കണ്ടെത്തിയതായി രക്ഷാസേന. കര്‍ണാടക സ്വദേശിയായ ലാന്‍സ് നായിക് ഹന്‍മന്‍ ഥാപ്പയെയാണ് അല്‍ഭുതകരമായി രക്ഷപ്പെടുത്തിയത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കൊണ്ടിരിയ്ക്കുകയാണ്.

 25  അടി താഴെ മഞ്ഞു പുതഞ്ഞു കിടക്കുന്ന നിലയിലായിരുന്നു ഹന്‍മന്‍. സിയാച്ചിനില്‍ കനത്ത ഹിമപാതത്തില്‍ പത്ത് സൈനികരെ കാണാതായെന്ന വാര്‍ത്ത പുറത്ത് വന്നത് അഞ്ച് ദിവസം മുമ്പായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെയാണ് പട്രോളിംഗ് നടത്തുകയായിരുന്ന ഇന്ത്യന്‍ സംഘം മഞ്ഞിനടിയില്‍പെട്ടത് .പത്ത് പേരും മരിച്ചതായി കരുതുന്നു എന്നായിരുന്നു പിന്നീട് വന്ന റിപ്പോര്‍ട്ട്. ഇവരില്‍ കൊല്ലം മണ്‍ട്രോതുരുത്ത് വില്ലിമംഗലംവെസ്റ്റ് കൊച്ചുമുളച്ചന്തറ വീട്ടില്‍ സുധീഷും (31) ഉള്‍പെട്ടിരുന്നു. സുധീഷ് ഉള്‍പ്പെടെ പത്ത് സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് 600 മീറ്റര്‍ ഉയരവും ഒരുകിലോമീറ്റര്‍ വീതിയുമുള്ള മഞ്ഞുമല ഇടിഞ്ഞു വീഴുകയാരുന്നു.

 നേരത്തെ കാണാതായ ഒരു സൈനികന്റെ മൃതദേഹം കണ്ടെടുത്തിരുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മറ്റുള്ളവരുടെ മൃതദേഹങ്ങൾ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പ്രതിരോധ വക്താവ് പറഞ്ഞു. പലഭാഗത്തും 30 അടിവരെ ആഴത്തില്‍ കുഴിച്ച് ആറു ദിവസം നീണ്ട ശ്രമത്തിനൊടുവിലാണ് രക്ഷാ പ്രവര്‍തകര്‍ ഒരു മൃതദേഹം കണ്ടെത്തിയത്. പ്രത്യേക യന്ത്രങ്ങളുടെ സഹായത്തോടെ ദിശാനിർണയം നടത്തിയശേഷം ഇടവിട്ടു മഞ്ഞില്‍ കുഴിയെടുത്തുള്ള പരിശോധന തുടരുകയാണ്. ഒരു ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസറും മദ്രാസ് റെജിമന്റിലെ വിവിധ റാങ്കുകളിലുള്ള ഒന്‍പതു സൈനികരുമാണ് ദുരന്തത്തിനിരയായത്.
 വീഡിയോ:

സിയാച്ചനില്‍ അത്ഭുതം: ഇന്ത്യന്‍ സൈനികന്‍ ആറു ദിവസത്തിനു ശേഷവും...
സിയാച്ചനില്‍ ആറു ദിവസം മുന്‍പ് മഞ്ഞുമല ഇടിഞ്ഞു കാണാതായ 10 സൈനികരില്‍ ഒരാളെ ജീവനോടെ കണ്ടെത്തി. ആറു ദിവസത്തിനു ശേഷവും മഞ്ഞിനടിയില്‍ ജീവനോടെ കണ്ടെത്തിയത് , കര്‍ണാടക സ്വദേശിയായ ലാന്‍സ് നായിക് ഹന്‍മന്‍ ഥാപ്പയെPravasiExpress

Read more

പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ടിന് ഇനി അവസരമില്ല; ആവശ്യം ഹൈക്കോടതി തള്ളി

പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ടിന് ഇനി അവസരമില്ല; ആവശ്യം ഹൈക്കോടതി തള്ളി

പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ടിന് ഇനി അവസരമില്ല. ഇടക്കാല ഉത്തരവിടണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. എന്‍ജിഒ യൂണിയന്‍ ഉള്‍പ്പെടെയാണ് ആവശ്

‘വോട്ടെണ്ണലിന് ശേഷം പനയൂരിലെ ഓഫിസിൽ എത്തണം, വേറെ എവിടേയ്ക്കും പോകരുത്’; ടിവികെ സ്ഥാനാർഥികളോട് വിജയ്

‘വോട്ടെണ്ണലിന് ശേഷം പനയൂരിലെ ഓഫിസിൽ എത്തണം, വേറെ എവിടേയ്ക്കും പോകരുത്’; ടിവികെ സ്ഥാനാർഥികളോട് വിജയ്

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിജയ് ഇന്ന് ടിവികെ സ്ഥാനാർത്ഥികളുടെ പ്രധാന യോഗം വിളിച്ചു. ചെന്നൈ

പ്രദീപ് രംഗനാഥൻ ചിത്രം 'ലവ് ഇൻഷുറൻസ് കമ്പനി' ഒടിടിയിലേക്ക്

പ്രദീപ് രംഗനാഥൻ ചിത്രം 'ലവ് ഇൻഷുറൻസ് കമ്പനി' ഒടിടിയിലേക്ക്

വിഘ്നേഷ് ശിവന്‍റെ സംവിധാനത്തിൽ അടുത്തിടെ തിയെറ്ററിലെത്തിയ ചിത്രമാണ് ലവ് ഇൻഷുറൻസ് കമ്പനി. പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണം ലഭി

‘ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ല’; കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങിയെന്ന് KSEB

‘ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ല’; കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങിയെന്ന് KSEB

സംസ്ഥാനത്ത് ഇന്നലെ മുതൽ പ്രഖ്യാപിച്ച ലോഡ് ഷെഡ്‌ഡിങ്ങിൽ വിശദീകരണവുമായി കെഎസ്ഇബി. അധികനാൾ ലോഡ് ഷെഡ്‌ഡിങ് വേണ്ടിവരില്ല. നിലവിൽ കു