ഇന്‍റെര്‍നെറ്റ് സമത്വം: നിരാശ അറിയിച്ച് സുക്കര്‍ബര്‍ഗ്

0

നെറ്റ് ന്യൂട്രാലിറ്റി നടപ്പിലാക്കുമെന്ന ഇന്ത്യയുടെ തീരുമാനത്തില്‍ നിരാശപ്രകടിപ്പിച്ച് ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗ്.. സൗജന്യമായി എല്ലാവര്‍ക്കും ഇന്‍റെര്‍നെറ്റ് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിന് തിരിച്ചടിയാണ് ട്രായിയുടെ തീരുമാനം. ഫ്രീബേസിക്‌സിന് മാത്രമല്ല സൗജന്യമായി സേവനങ്ങള്‍ ലഭ്യമാക്കുന്ന മറ്റ് പദ്ധതികള്‍ക്കും ഈ തീരുമാനം തടസ്സമാകുമെന്നും സുക്കര്‍ബര്‍ഗ്. എന്നാല്‍ ഇന്‍റെര്‍നെറ്റ് ഡോട് ഓര്‍ഗ് നടപ്പിലാക്കുന്നതില്‍ നിന്നും പിന്നോട്ടില്ലെന്നും സുക്കര്‍ബര്‍ഗ് വ്യക്തമാക്കിയിട്ടുണ്ട്. കണക്ടിങ് ഇന്ത്യ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് പദ്ധതി. ഇതിലൂടെ ഇന്ത്യയിലെ ദാരിദ്രവും തൊഴിലില്ലായ്മയും ഇല്ലാതാക്കുകയാണ് തന്റെ ലക്ഷ്യമെന്നും സുക്കര്‍ബര്‍ഗ്ഫെയ്‌സ്ബുക്കില്‍ വ്യക്തമാക്കുന്നു.
ഇന്ത്യയിലെ ഇന്‍റെര്‍നെറ്റ് സമത്വ വാദത്തെ മറികടക്കാന്‍ ഫെയ്സ്ബുക്ക് ചെലവിട്ടത് ഏകദേശം 100 കോടി രൂപയെന്ന്റിപ്പോർട്ട്  ഉണ്ട്. പത്രങ്ങളിലും ചാനലുകളിലും പരസ്യ കാമ്പയിന്‍ നടത്താനാണ് ഫെയ്സ്ബുക്ക് ഇത്രയും തുക ചെലവിട്ടത്. എന്നാൽ ട്രായിയുടെ പുതിയ തീരുമാനം ഫെയ്സ്ബുക്കിനു തിരിച്ചടിയായി.