പ്രാര്‍ത്ഥനകള്‍ വിഫലം; ലാന്‍സ് നായിക് ഹനœ

സിയാച്ചിനിലെ ഹിമാപാതത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപെടുത്തിയ ലാന്‍സ് നായിക് ഹനുമന്തപ്പ അന്തരിച്ചു. ദിവസങ്ങള്‍ നീണ്ട കഠിന പോരാട്ടത്തിന് ഒടുവില്‍ ആണ് ഹനുമന്തപ്പ വിട വാങ്ങുന്നത്.

സിയാച്ചിനിലെ ഹിമാപാതത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപെടുത്തിയ ലാന്‍സ് നായിക് ഹനുമന്തപ്പ അന്തരിച്ചു. ദിവസങ്ങള്‍ നീണ്ട കഠിന പോരാട്ടത്തിന് ഒടുവില്‍ ആണ് ഹനുമന്തപ്പ വിട വാങ്ങുന്നത്.ഡല്‍ഹി ആര്‍മി റിസര്‍ച് ആന്‍ഡ് റഫറല്‍ ആശുപത്രിയില്‍ 11.45 ഓടെയായിരുന്നു അന്ത്യം. സിയാച്ചിനില്‍ നിന്ന് അത്ഭുതകരമായി  ജീവനോടെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞുവെങ്കിലും ഇദ്ദേഹത്തിന്റെ ആരോഗ്യനില തീരെ മോശമായിരുന്നു.സിയാച്ചിനില്‍ 20,500 അടി ഉയരത്തില്‍ മൈനസ് 45 ഡിഗ്രി ശൈത്യത്തില്‍ മഞ്ഞുമലയ്ക്കു കീഴില്‍ 30 അടി താഴെ ആറുദിവസം കഴിഞ്ഞാണ് ഇദ്ദേഹത്തെ രക്ഷാപ്രവര്‍ത്തര്‍ കണ്ടെത്തിയത്.

 ഇത്രയും  ദിവസത്തെ കൊടും തണുപ്പ് അദ്ദേഹം അതിജീവിച്ചത് തന്നെ വൈദ്യശാസ്ത്രതിനു ഒരു അത്ഭുതമാരുന്നു.പക്ഷെ രക്ഷാപ്രവര്‍ത്തര്‍ കണ്ടെത്തി ആശുപത്രിയില്‍ എത്തിക്കുമ്പോള്‍  തന്നെ ഹനുമന്തപ്പയുടെ വൃക്കകളും കരളും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. കടുത്ത ന്യുമോണിയയും ബാധിച്ചിരുന്നു. തലച്ചോറിലേക്ക് ഓക്സിജന്‍ പ്രവഹിക്കുന്ന അവസ്ഥയിലായിരുന്നില്ല.എങ്കിലും അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചു വരും എന്ന പ്രതീക്ഷയില്‍ ആരുന്നു ഹനുമന്തപ്പയുടെ കുടുംബവും രാജ്യവും .ഒടുവില്‍ എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ വിഫലം ആക്കി ഹനുമന്തപ്പ വിട വാങ്ങുകയാരുന്നു.എങ്കിലും ഈ ധീര സൈനികന്റെ പോരാട്ടവും മനോധൈര്യവും ഓരോ ഭാരതീയനും ഒരു വല്യ മാതൃകയായി നിലനില്‍ക്കും.

Read more

പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ടിന് ഇനി അവസരമില്ല; ആവശ്യം ഹൈക്കോടതി തള്ളി

പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ടിന് ഇനി അവസരമില്ല; ആവശ്യം ഹൈക്കോടതി തള്ളി

പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ടിന് ഇനി അവസരമില്ല. ഇടക്കാല ഉത്തരവിടണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. എന്‍ജിഒ യൂണിയന്‍ ഉള്‍പ്പെടെയാണ് ആവശ്

‘വോട്ടെണ്ണലിന് ശേഷം പനയൂരിലെ ഓഫിസിൽ എത്തണം, വേറെ എവിടേയ്ക്കും പോകരുത്’; ടിവികെ സ്ഥാനാർഥികളോട് വിജയ്

‘വോട്ടെണ്ണലിന് ശേഷം പനയൂരിലെ ഓഫിസിൽ എത്തണം, വേറെ എവിടേയ്ക്കും പോകരുത്’; ടിവികെ സ്ഥാനാർഥികളോട് വിജയ്

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിജയ് ഇന്ന് ടിവികെ സ്ഥാനാർത്ഥികളുടെ പ്രധാന യോഗം വിളിച്ചു. ചെന്നൈ

പ്രദീപ് രംഗനാഥൻ ചിത്രം 'ലവ് ഇൻഷുറൻസ് കമ്പനി' ഒടിടിയിലേക്ക്

പ്രദീപ് രംഗനാഥൻ ചിത്രം 'ലവ് ഇൻഷുറൻസ് കമ്പനി' ഒടിടിയിലേക്ക്

വിഘ്നേഷ് ശിവന്‍റെ സംവിധാനത്തിൽ അടുത്തിടെ തിയെറ്ററിലെത്തിയ ചിത്രമാണ് ലവ് ഇൻഷുറൻസ് കമ്പനി. പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണം ലഭി

‘ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ല’; കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങിയെന്ന് KSEB

‘ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ല’; കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങിയെന്ന് KSEB

സംസ്ഥാനത്ത് ഇന്നലെ മുതൽ പ്രഖ്യാപിച്ച ലോഡ് ഷെഡ്‌ഡിങ്ങിൽ വിശദീകരണവുമായി കെഎസ്ഇബി. അധികനാൾ ലോഡ് ഷെഡ്‌ഡിങ് വേണ്ടിവരില്ല. നിലവിൽ കു