ഇന്ത്യന്‍ നിര്‍മ്മിത മെട്രോ കോച്ചുകള്‍ ഇനി മുതല്‍ ഓസ്ട്രേലിയന്‍ റെയില്‍ പാളങ്ങളിലും

0

ഓസ്ട്രേലിയയിലെ റെയില്‍ പാളങ്ങളിലോടും ഇനി മുതല്‍ ഇന്ത്യന്‍ നിര്‍മ്മിത മെട്രോ കോച്ചുകള്‍. ഓസ്ട്രേലിയയ്ക്കു വേണ്ടി ആദ്യമായ് ഇന്ത്യയില്‍ നിര്‍മ്മിച്ച ആറു മെട്രോ കോച്ചുകള്‍ ആണ് ജനുവരി അവസാന വാരത്തോടെ മുംബൈ പോര്‍ട്ട് വഴി ഓസ്ട്രേലിയയിലേക്ക് കയറ്റി അയച്ചത്.

ബറോഡയില്‍ കനേഡിയന്‍ കമ്പനി ആയ ബൊംബാര്‍ഡിയര്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്പനി ആണ് കോച്ചുകള്‍ നിര്‍മ്മിക്കുന്നത്. കരാര്‍ പ്രകാരം വരുന്ന രണ്ടര വര്‍ഷത്തിനുള്ളില്‍ 450 കോച്ചുകള്‍ ആണ് കയറ്റുമതി ചെയ്യേണ്ടത്. ഇതില്‍ ആദ്യത്തെ ഷിപ്പിങ്ങ് ആണ് കഴിഞ്ഞ മാസാന്ത്യം നടന്നത്. ഓരോ കോച്ചുകള്‍ക്കും 46 ടണ്‍ ഭാരവും, 75 അടി നീളവും ആണുള്ളത്.

വരുന്ന അഞ്ചു വര്‍ഷത്തിനുള്ളില്‍ അയ്യായിരത്തോളം കോച്ചുകള്‍ നിര്‍മ്മിക്കാന്‍ ആണ് കമ്പനിയുമായി പല രാജ്യങ്ങളില്‍ നിന്നും കരാറുള്ളത്. വാണിജ്യ വ്യവസായ രംഗത്ത് മുന്‍ നിരയിലേക്ക് കുതിക്കുന്ന ഇന്ത്യയ്ക്ക് ഇത് അഭിമാനിക്കാവുന്ന നേട്ടം.