മൈസൂര്‍, ഇന്ത്യയില്‍ ഏറ്റവും വൃത്തിയുള്ള

സ്വച്ഛ ഭാരത് മിഷന്‍ ഇന്ത്യയിലെ എഴുപത്തിമൂന്നു നഗരങ്ങളില്‍ നടത്തിയ സര്‍വേ പ്രകാരം ഏറ്റവും വൃത്തിയുള്ള നഗരമായി മൈസൂരിനെ തിരഞ്ഞെടുത്തു. കഴിഞ്ഞ വര്‍ഷവും ഒന്നാം സ്ഥാനം നേടിയത് മൈസൂര്‍ ആയിരുന്നു. അര്‍ബന്‍ ഡവലപ്മെന്റ് മിനിസ്റ്റര്‍ M. വെങ്കട്ട് നായിഡു ആണ് കഴിഞ്ഞ ദിവസം ഏറ്റവും വൃത്തിയുള്ള പത്തു നഗരങ്ങളുടെ പേ

സ്വച്ഛ ഭാരത് മിഷന്‍ ഇന്ത്യയിലെ എഴുപത്തിമൂന്നു നഗരങ്ങളില്‍ നടത്തിയ സര്‍വേ പ്രകാരം ഏറ്റവും വൃത്തിയുള്ള നഗരമായി മൈസൂരിനെ തിരഞ്ഞെടുത്തു. കഴിഞ്ഞ വര്‍ഷവും ഒന്നാം സ്ഥാനം നേടിയത് മൈസൂര്‍ ആയിരുന്നു. അര്‍ബന്‍ ഡവലപ്മെന്റ് മിനിസ്റ്റര്‍ M. വെങ്കട്ട് നായിഡു ആണ് കഴിഞ്ഞ ദിവസം ഏറ്റവും വൃത്തിയുള്ള പത്തു നഗരങ്ങളുടെ പേര് അനൗണ്‍സ് ചെയ്തത്.

 പത്തു ലക്ഷം ജനങ്ങളുടെ അഭിപ്രായങ്ങള്‍ കണക്കിലെടുത്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കൂടാതെ സ്വച്ഛ ഭാരത് മിഷന്റെ 25 ടീമുകള്‍ ഓരോ നഗരത്തിലും അന്‍പതോളം ലോകേഷനുകള്‍ പരിശോധിച്ച് അവിടങ്ങളിലെ ഫോട്ടോകള്‍ ശേഖരിച്ചും, ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍, ആരാധനാലയങ്ങള്‍, റസിഡന്‍ഷ്യല്‍ ഏരിയ തുടങ്ങിയ വിവിധ സ്ഥലങ്ങളിലെ  ശുചിത്വം, മാലിന്യനിര്‍മാര്‍ജ്ജനം, നിരത്തുകള്‍, ടോയലറ്റ് സൗകര്യങ്ങള്‍ മുതലായവ പരിശോധിച്ചും ആണ് നഗരങ്ങളുടെ വൃത്തിയെ വിലയിരുത്തിയത്.

 ഏറ്റവും വൃത്തിയുള്ള പത്ത് നഗരങ്ങള്‍ :

 മൈസൂര്‍, ചൺഡീഗര്‍, തിരുച്ചിറപ്പള്ളി (തമിഴ്നാട്), ന്യൂ ദല്‍ഹി മുന്‍സിപല്‍ കൗൺസില്‍, വിശാഖ പട്ടണം (ആന്ധ്രപ്രദേശ്), സൂറത്ത്, രാജ്കോട്ട് (ഗുജറാത്ത്), ഗാന്‍ഗ്ടോക് (സിക്കിം), പിംപ്രി ചിന്‍ചവാദ് (മഹാരാഷ്ട്ര), ഗ്രേറ്റര്‍ മുംബൈ (മഹാരാഷ്ട്ര).

 ലിസ്റ്റില്‍ വാരണാസി, ധന്‍ബാദ്, പാറ്റ്ന തുടങ്ങിയ നഗരങ്ങളാണ് ഏറ്റവും താഴെയുള്ളത്, അതായത് ഏറ്റവും വൃത്തി കുറഞ്ഞ നഗരങ്ങള്‍.

Read more

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാ