അധോലോക നേതാവ് കുമാര്‍ പിള്ള സിംഗപ്പൂരില്

നിരവധി കേസുകളില്‍ പ്രതിയും അധോലോക നേതാവുമായ കുമാര്‍ പിള്ള സിംഗപ്പൂരില്‍ പിടിയില്‍. സിംഗപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് കുമാര്‍ പിള്ളയെ പിടികൂടിയതെന്നാണ് സൂചന.

സിംഗപ്പൂര്‍ : നിരവധി കേസുകളില്‍ പ്രതിയും അധോലോക നേതാവുമായ കുമാര്‍ പിള്ള സിംഗപ്പൂരില്‍ പിടിയില്‍. സിംഗപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് കുമാര്‍ പിള്ളയെ പിടികൂടിയതെന്നാണ് സൂചന. മുംബൈയില്‍ നിരവധി കൊലപാതകക്കേസുകളിലും മോഷണക്കേസുകളിലും ഇയാള്‍ പ്രതിയാണെന്ന് സിംഗപ്പൂര്‍ പോലീസ് പറഞ്ഞു.മുംബൈയില്‍ നിരവധി കൊലപാതക, മോഷണ കേസുകളിൽ പ്രതിയായ ഇയാൾ വ്യാജ മേല്‍വിലാസത്തിലാണ് സിംഗപ്പൂരിൽ ഒളിവിൽ കഴിഞ്ഞിരുന്നത്. മുംബൈ പൊലീസ് കുമാർപിള്ളയെ കുറിച്ചുള്ള വിവരങ്ങൾ നേരത്തെ സിംഗപ്പൂർ അധികൃതർക്ക് കൈമാറിയിരുന്നു.

ഒളിവിലായിരുന്ന കുമാര്‍പിള്ളക്കെതിരെ ഇന്‍റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മുംബൈ വിക്രോളിയിലെ ബന്ധം ഉപയോഗിച്ച് നിർമാണ വ്യവസായം നടത്തി വരികയായിരുന്നു ഇയാൾ.ശ്രീലങ്കയിലെ എൽ.ടി.ടി.ഇയുമായി അടുപ്പം പുലര്‍ത്തിയിരുന്ന കുമാര്‍പിള്ളക്ക് യു.കെ, ശ്രീലങ്ക, സിംഗപ്പൂർ, തമിഴ്നാട് എന്നിവിടങ്ങളിലെ തമിഴ് വംശജരുമായി ബന്ധമുണ്ടെന്നാണ് വിവരം.

Read more

പാക്-ചൈന അതിർത്തി കമ്മീഷന് ഇന്ത്യയുടെ മറുപടി; ‘നിയമസാധുതയില്ല’

പാക്-ചൈന അതിർത്തി കമ്മീഷന് ഇന്ത്യയുടെ മറുപടി; ‘നിയമസാധുതയില്ല’

ന്യൂഡൽഹി: പാകിസ്ഥാനും ചൈനയും ചേർന്ന് രൂപീകരിച്ച അതിർത്തി സംയുക്ത കമ്മീഷനെ ഇന്ത്യ തള്ളി. കമ്മീഷന് യാതൊരു നിയമസാധുതയുമില്ലെന്നും ജമ്മു

രോഹിത്തും കോലിയും കാര്യവട്ടത്തേക്ക്; വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

രോഹിത്തും കോലിയും കാര്യവട്ടത്തേക്ക്; വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ആവേശം പകരുന്ന പ്രഖ്യാപനവുമായി വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമുകളെ