മലയാളി ക്രിക്കറ്റ്‌ ടീമായ സ്പാര്‍ട്ടന്‍സ് ക്രിക്കറ്റ്‌ ക്ലബ്‌ ഡിവിഷന്‍ 3-ല്‍

0
സിംഗപ്പൂര്‍ : സിംഗപ്പൂര്‍  ക്രിക്കറ്റ്‌ അസോസിയേഷന്‍റെ  ആഭിമുഖ്യത്തില്‍  നടത്തി വരുന്ന വിവിധ ക്രിക്കറ്റ്‌ ഡിവിഷന്‍  മത്സരങ്ങളില്‍ , 2015 ലെ ഡിവിഷന്‍ -4 ജേതാക്കളായിരിക്കുന്നു മലയാളി ക്രിക്കറ്റ്‌ ടീമായ സ്പാര്‍ട്ടന്‍സ് ക്രിക്കറ്റ്‌ ക്ലബ്‌. കഴിഞ്ഞ 5 വര്‍ഷമായി സ്പാര്‍ട്ടന്‍സിന്‍റെ സാന്നിധ്യം വിവിധ ഡിവിഷന്‍ മത്സരങ്ങളിലുണ്ട്. 2011 ല്‍ ഡിവിഷന്‍ -5 ല്‍  തുടങ്ങിയ ഈ യാത്ര ഇന്നെത്തിനില്ക്കുന്നത് 2015 ലെ ഡിവിഷന്‍ -4 ന്‍റെ  വിജയ കിരീടത്തോട് കൂടിയാണ് . 2015 ലെ ഡിവിഷന്‍ -4 മത്സരങ്ങളില്‍  പതിന്നാലില്‍  പന്ത്രണ്ടു മത്സരങ്ങളും വിജയിച്ചാണ്  സ്പാര്‍ട്ടന്‍സ് ഡിവിഷന്‍ -3 ല്‍  പ്രവേശിച്ചിരിക്കുന്നത്. ജിതിന്‍  രാജിന്‍റെ  നായകത്വത്തിലുള്ള ടീമാണ്  ഡിവിഷന്‍ -4 കിരീടം നേടിയത്‌. ഇനി 2016 ഡിവിഷന്‍ -3 മാമാങ്കം, പുതിയ ക്യാപ്റ്റനായി തിരഞ്ഞെടുത്ത അശ്വിന്‍  ഡി നായരുടെ നായകത്വത്തില്‍  പോരാടാന്‍   തയ്യാറെടുത്ത് കഴിഞ്ഞിരിക്കുന്നു സ്പാര്‍ട്ടന്‍  പോരാളികള്‍ . ഇനി ഒരു കൊല്ലത്തോളം നീണ്ടുനില്ക്കുന്ന ക്രിക്കറ്റ്‌ ലഹരി.
 
20 ഓളം വരുന്ന മലയാളീ യുവാക്കളുടെ കൂട്ടായ്മയില്‍  ടെന്നീസ് പന്തില്‍  തുടങ്ങിയ ഒരു നേരമ്പോക്കിന് ഇന്ന് പ്രൊഫഷണല്‍  ക്രിക്കറ്റിന്റെ തലം കൈവന്നിരിക്കുന്നു. ടീം രജിസ്റ്റര്‍  ചെയ്യുവാനും, മറ്റു അനുബന്ധ കാര്യങ്ങള്‍ക്കും സാമ്പത്തിക ബുദ്ധിമുട്ടുകള്‍  നേരിട്ടിട്ടും, ഒരേ മനസ്സോടെ പ്രവര്‍ത്തിക്കാന്‍  തയ്യാറായ ഒരുപറ്റം ക്രിക്കറ്റ്‌ പ്രേമികളായ യുവാക്കളുടെ നിതാന്ത പരിശ്രമത്തിന്‍റെ  ഫലമായി 2011 ല്‍  സ്പാര്‍ട്ടന്‍സ്  ക്രിക്കറ്റ്‌ ക്ലബ്‌ പിറവിയെടുത്തു. ഇന്നും അതേ സുഹൃത്ത് കൂട്ടായ്മയുടെ പ്രവര്‍ത്തനം തുടരുന്നു. 2016 ലെ ഡിവിഷന്‍ -3 ലേക്കുള്ള പ്രവേശനം സ്പാര്‍ട്ടന്‍സിന്റെ പോരാളികള്‍ക്ക് ആഹ്ലാദമെന്നതിലുപരി കരുത്തും പ്രചോദനവുമാണ്  നല്കുന്നത്. ഡിവിഷന്‍  3 ലെ കന്നി പോരാട്ടം മാര്‍ച്ച്‌ 5 നു യോര്‍ക്കര്‍  ക്രിക്കറ്റ്‌ ഗ്രൗണ്ടില്‍  മറീന-2 ക്രിക്കറ്റ്‌ ക്ലബ്ബിനെതിരെയാണ് . സ്പാര്‍ട്ടന്‍  ക്രിക്കറ്റ്‌ ക്ലബിന്റെ ആരാധകരായ സുമനസ്സുകള്‍ക്ക് ഈ അവസരത്തില്‍  സ്പാര്‍ട്ടന്‍  ക്രിക്കറ്റ്‌ ക്ലബ്ബിന്റെ പേരില്‍  നന്ദി അറിയിച്ചു കൊള്ളുന്നു. 
 
ടീം അംഗങ്ങള്‍: അശ്വിന്‍ .ഡി നായര്‍  (ക്യാപ്റ്റന്‍ ), കിരണ്‍  തോമസ്‌ (വൈസ് ക്യാപ്റ്റന്‍ ), ശങ്കര്‍  മോഹന്‍ , ജിതിന്‍  രാജ്, വര്‍ഗീസ് കുട്ടി ജോണ്‍സി,അരുണ്‍  ശിവരാമന്‍  പിള്ള, സരിന്‍  സെബാസ്റ്റ്യന്‍ , സുനില്‍  കുമാര്‍ നിട്ടൂര്‍ , പ്രമോദ് മുരളീധരന്‍  പിള്ള, ടോണി വര്‍ഗീസ്, പ്രിനു ആന്റണി , അനൂപ്‌ ഇടയില്ലം, ശ്രീജിത്ത്‌ ബാലന്‍ , സന്ദീപ്‌ ചന്ദ്രശേഖരന്‍  നായര്‍ , അല്‍ഷമി മൊഹമ്മെദ് തക്ലിം, ദിപിന്‍ വര്‍ക്കി, അഖില്‍ എബ്രഹാം, അതുല്‍ എബ്രഹാം, കിരണ്‍ ചന്ദ്രന്‍ , ബിബിന്‍ ബിജുകുമാര്‍ , ലാല്‍ജിന്‍ വസുന്ദരന്‍ , അനീഷ്‌ അംബൂക്കന്‍ , പ്രേം ആന്റണി