വിമാന യാത്രക്കിടയില്‍ ഉണ്ടാകുന്ന മരണം,പരിക്ക്, യാത്രാ താമസം ,ബാഗുകള്‍ നഷ്ടപെടല്‍ എന്നിവയ്ക്ക് വിമാനകമ്പനികള്‍ ഇനിമുതല്‍ കൂടുതല്‍ നഷ്ടപരിഹാരം നല്‍കണം എന്ന് അനുശാസിക്കുന്ന പുതിയ ബില്‍ പാര്‍ലമെന്‍റ് പാസ്സാക്കി . ഈ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം കൂടി ലഭിക്കുന്നതോടെ ഇന്ത്യന്‍ വിമാനങ്ങള്‍ ലോകത്തെവിടെയായാലും നിയമം അനുശാസിക്കുന്ന നഷ്ടപരിഹാരം നല്‍കേണ്ടി വരും.
എസ് ഡി ആര്‍ (സ്പെഷ്യല്‍ ഡ്രോവിംഗ് റയിട്ട്സ്)അനുസരിചാരിക്കും നഷ്ടപരിഹാര തുക കണക്കാകുന്നത്. ഇതു പ്രകാരം മരണം സംഭവിച്ചാലും പരിക്ക് ഉണ്ടായാലും ഒരു കോടി രൂപയിലേറെ നഷ്ടപരിഹാരം ലഭിക്കും. എസ് ഡി ആര്‍ കറന്‍സി മൂല്യം പ്രധാന കറന്‍സികളായ യുഎസ് ഡോളര്‍ ,യുറോ, ജപ്പാനീസ് യെന്‍, പൗണ്ട് എന്നിവയുടെ വിപണി മൂല്യം അനുസരിച്ചായിരിക്കും കണക്കാക്കുക. ഇത് സംബന്ധിച്ച ബില്‍ 2015 ഡിസംബറില്‍ ലോക്സഭ പാസ്സാക്കിയിരുന്നു. ഈ മാസം രണ്ടിന് രാജ്യസഭയില്‍ എത്തിയ ബില്‍ ഭേദഗതികളോടെ വീണ്ടും ലോക്സഭയില്‍ എത്തി ശബ്ദവോട്ടോടെ ആണ് ഇന്നലെ പാസ്സാക്കിയത്. വിമാനം വൈകിയാല്‍ ഓരോ വ്യകതിക്കും 4694എസ് ഡി ആര്‍ വരെ ലഭിക്കും. ബാഗുകള്‍ നഷ്ടപെടുകയോ ,കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ 1131 എസ് ഡി ആര്‍ വരെ ലഭിക്കും. എന്നാല്‍ നിയമം പ്രാബല്യത്തില്‍ വരുന്നത് യാത്രക്കാരെ തന്നെ ബാധിക്കാന്‍ കാരണമാകും എന്നും വിലയിരുത്തല് ഉണ്ട് . നഷ്ടപരിഹാര തുകക്ക് അനുസരിച്ച് വിമാനകമ്പനികള്‍ യാത്രാകൂലി വര്‍ധിപ്പിച്ചാല്‍ ഇത് യാത്രക്കാര്‍ക്ക് തന്നെ തിരിച്ചടി ആകുമെന്നാണ് കരുതുന്നത്. ഇതിനു പരിഹാരമായി യാത്രാകൂലി നിശ്ചയിക്കുന്നതില്‍ സര്‍ക്കാര്‍ നിയന്ത്രണം ഉണ്ടാകണമെന്നും ആവശ്യം ഉണ്ട്.