ഇന്ത്യ ഇ ടൂറിസ്റ്റ് വിസാ കാലാവധി 90 ദിവസത്ത&#

ഇന്ത്യയിലേക്ക് കൂടുതല്‍ വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഇന്ത്യ തങ്ങളുടെ ഇ ടൂറിസ്റ്റ് വിസാ കാലാവധി ദീര്‍ഘിപ്പിക്കാന്‍ ആലോചിക്കുന്നു .

ഇന്ത്യയിലേക്ക് കൂടുതല്‍  വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഇന്ത്യ  തങ്ങളുടെ ഇ ടൂറിസ്റ്റ് വിസാ കാലാവധി ദീര്‍ഘിപ്പിക്കാന്‍ ആലോചിക്കുന്നു . നിലവില്‍ ഇത് 30  ദിവസമാണ്. ഇന്ത്യയുടെ ടൂറിസം വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഡോ ആര്‍.കെ ഭട്‌നാകര്‍ ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആണ് ഇക്കാര്യം അറിയിച്ചത് .

ഏഷ്യയില്‍ ഏഴാമതും ലോകത്ത് 15ാം സ്ഥാനവുമാണ് ഇന്ത്യക്ക്  ടൂറിസം ഭുപടത്തില്‍. വിനോദ സഞ്ചാരം മെഡിക്കല്‍ ടൂറിസം, വിദ്യാഭ്യാസം എന്നിവയാണ് പ്രധാനമായും ഇന്ത്യയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത് . വരുന്ന ഏതാനും മാസത്തിനുള്ളില്‍ രാജ്യത്തെ 16 വിമാനത്താവളങ്ങളിലും ഓണ്‍ലൈന്‍ വിസാ സംവിധാനം വഴി പ്രവേശിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്. ഇതോടെ 150 ഓളം രാജ്യക്കാര്‍ക്ക് ഓണ്‍ലൈന്‍ വഴി ഇന്ത്യന്‍ വിസ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും .

Read more

വാങ്കഡെയിൽ സഞ്ജു ഷോ; 42 പന്തിൽ 89, ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

വാങ്കഡെയിൽ സഞ്ജു ഷോ; 42 പന്തിൽ 89, ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

മുംബൈ: ഒരിക്കൽ കൂടി സഞ്ജു സാംസൺ ഇന്ത്യൻ ഇന്നിങ്‌സിന്റെ നെടുംതൂണായപ്പോൾ ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് മി

ആയത്തുല്ല അലി ഖമനയിയുടെ വധം, അനുശോചനം രേഖപ്പെടുത്തി ഇന്ത്യ; അനുശോചന പുസ്തകത്തിൽ ഒപ്പിട്ട് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി

ആയത്തുല്ല അലി ഖമനയിയുടെ വധം, അനുശോചനം രേഖപ്പെടുത്തി ഇന്ത്യ; അനുശോചന പുസ്തകത്തിൽ ഒപ്പിട്ട് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വധം, അനുശോചനം രേഖപ്പെടുത്തി ഇന്ത്യ. ഡൽഹിയിലെ ഇറാൻ എംബസിയിലെ അനുശോചന പുസ്തകത്തിൽ ഒപ്പിട്ടു