ദുബായില്‍ ഷവര്‍മ വില്‍പ്പനയ്ക്ക് നിയന്ത്രണം, പുതിയ ആരോഗ്യസുരക്ഷാ നിയമം വരുന്നു

0

ഷവര്‍മ സ്നേഹികളുടെ ശ്രദ്ധക്ക് ,ദുബായില്‍ ഷവര്‍മ വില്‍പ്പനയ്ക്ക് കടുത്ത നിയന്ത്രണം വരുന്നു. ഷവര്‍മ്മ വില്‍ക്കുന്ന റസ്റ്റോറന്റുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പുതിയ ആരോഗ്യസുരക്ഷാ നിയമം കൊണ്ടുവരാന്‍ ആണ് തീരുമാനം . പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്തു  ഷവര്‍മ്മയുടെ നിര്‍മ്മാണത്തില്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ചാണ് പുതിയ നിയമം.

ഷവര്‍മ സ്ഥാപനങ്ങളില്‍ അവ പാകം ചെയ്യുന്നതിനും വില്‍ക്കുന്നതിനുമായി പത്ത് ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണം ഉണ്ടായിരിക്കണം എന്നാണ് ദുബായി മുന്‍സിപ്പാലിറ്റിയുടെ പുതിയ നിയമത്തില്‍ പറയുന്നത്.കൂടാതെ ഷവര്‍മ ഉണ്ടാക്കുന്നതിനുള്ള മംസവും മറ്റ് വസ്തുക്കളും സൂക്ഷിക്കുന്നതിനുള്ള സ്ഥലവും മെച്ചപ്പെടുത്തണം. അധികൃതര്‍ നടത്തിയ പരിശോധനയില്‍ ചില വ്യാപാരികള്‍ ഷവര്‍മ  വില്‍പനയില്‍ ശുചിത്യം പാലിക്കിന്നില്ലെന്നും വേണ്ടത്ര സ്ഥല സൗകര്യം ഇല്ലാത്താവര്‍ പോലൂം ഷവര്‍മ വില്‍പനയില്‍ ഏര്‍പ്പെടുന്നതായും  കണ്ടെത്തിയിരുന്നു . മാംസം സൂക്ഷിക്കാന്‍ പ്രത്യേക സ്ഥലവും ഷവര്‍മ കൂടിന് 10 ചതുരശ്ര മീറ്റര്‍ വിസിതീര്‍ണ്ണവും വേണമെന്നാണ് പുതിയ നിയമത്തില്‍ പറയുന്നത്.ഈ മാസം അവസാനത്തോടെ നിയമം നിലവില്‍ വരും.