പ്രവാസി ക്ഷേമനിധി പ്രായപരിധി 60 വയസ്സാക്കും

0

തിരുവനന്തപുരം : പ്രവാസി ക്ഷേമനിധിയിലെ പ്രായപരിധി 55ല്‍ നിന്ന് 60 വയസ്സായി ഉയര്‍ത്തുമെന്ന് മന്ത്രി കെ.സി. ജോസഫ് അറിയിച്ചു.. ഇതോടെ കൂടുതൽ പേർക്ക് പദ്ധതിയിൽ ചേരാനാവും. ഇതിനുളള നിയമഭേദഗതി അടങ്ങിയ റിപ്പോർട്ട്  പ്രവാസി ക്ഷേമനിധി ബോർഡ്  ഉടൻ നോർക്ക സെക്രട്ടറിക്ക്  സമർപ്പിക്കും.ക്ഷേമനിധിയിൽ അംഗമാകുന്നവിൽ വിദേശത്തുളളവർ മാസം 300 രൂപയും മടങ്ങിയെത്തിയവർ 100 രൂപയും അഞ്ചുവർഷം അടയ്‌ക്കണം. അറുപതുവയസാകുമ്പോൾ വിദേശത്തുളളവർക്ക് മാസം 1000 രൂപയും തിരികെ വന്നവർക്ക്  500രൂപയും പെൻഷൻ ലഭിക്കും. സ്വയംതൊഴിൽ, ഭവനനിർമ്മാണം എന്നിവയ്‌ക്ക് കുറഞ്ഞ പലിശനിരക്കിൽ വായ്പ, 50000 രൂപയുടെ ചികിത്സാ സഹായം, മരണാനന്തര ധനസഹായം, രണ്ട് പെൺമക്കളുടെ വിവാഹത്തിന് 5000 രൂപ, മക്കളുടെ ഉന്നത പഠനത്തിന് സ്കോളർഷിപ്പ്, സ്ത്രീ പ്രവാസികൾക്ക് പ്രസവ ധനസഹായം എന്നിവയും ലഭിക്കും. പദ്ധതി കൂടുതൽ ആകർഷകമാക്കാനുളള നീക്കത്തിലാണ് സർക്കാർ.