പ്രവാസി ക്ഷേമനിധി പ്രായപരിധി 60 വയസ്സാക്ക!

പ്രവാസി ക്ഷേമനിധിയിലെ പ്രായപരിധി 55ല്‍ നിന്ന് 60 വയസ്സായി ഉയര്‍ത്തുമെന്ന് മന്ത്രി കെ.സി. ജോസഫ് അറിയിച്ചു.. ഇതോടെ കൂടുതൽ പേർക്ക് പദ്ധതിയിൽ ചേരാനാവും. ഇതിനുളള നിയമഭേദഗതി അടങ്ങിയ റിപ്പോർട്ട് പ്രവാസി ക്ഷേമനിധി ബോർഡ് ഉടൻ നോർക്ക സെക്രട്ടറിക്ക് സമർപ്പിക്കും

തിരുവനന്തപുരം : പ്രവാസി ക്ഷേമനിധിയിലെ പ്രായപരിധി 55ല്‍ നിന്ന് 60 വയസ്സായി ഉയര്‍ത്തുമെന്ന് മന്ത്രി കെ.സി. ജോസഫ് അറിയിച്ചു.. ഇതോടെ കൂടുതൽ പേർക്ക് പദ്ധതിയിൽ ചേരാനാവും. ഇതിനുളള നിയമഭേദഗതി അടങ്ങിയ റിപ്പോർട്ട്  പ്രവാസി ക്ഷേമനിധി ബോർഡ്  ഉടൻ നോർക്ക സെക്രട്ടറിക്ക്  സമർപ്പിക്കും.ക്ഷേമനിധിയിൽ അംഗമാകുന്നവിൽ വിദേശത്തുളളവർ മാസം 300 രൂപയും മടങ്ങിയെത്തിയവർ 100 രൂപയും അഞ്ചുവർഷം അടയ്‌ക്കണം. അറുപതുവയസാകുമ്പോൾ വിദേശത്തുളളവർക്ക് മാസം 1000 രൂപയും തിരികെ വന്നവർക്ക്  500രൂപയും പെൻഷൻ ലഭിക്കും. സ്വയംതൊഴിൽ, ഭവനനിർമ്മാണം എന്നിവയ്‌ക്ക് കുറഞ്ഞ പലിശനിരക്കിൽ വായ്പ, 50000 രൂപയുടെ ചികിത്സാ സഹായം, മരണാനന്തര ധനസഹായം, രണ്ട് പെൺമക്കളുടെ വിവാഹത്തിന് 5000 രൂപ, മക്കളുടെ ഉന്നത പഠനത്തിന് സ്കോളർഷിപ്പ്, സ്ത്രീ പ്രവാസികൾക്ക് പ്രസവ ധനസഹായം എന്നിവയും ലഭിക്കും. പദ്ധതി കൂടുതൽ ആകർഷകമാക്കാനുളള നീക്കത്തിലാണ് സർക്കാർ.

Read more

കേന്ദ്ര സർക്കാരിനെതിരെ സി.ജെ.പി വീണ്ടും സമരത്തിലേക്ക്; സെപ്റ്റംബർ 5-ന് ഡൽഹിയിൽ മാർച്ചും പ്രതിഷേധവും

കേന്ദ്ര സർക്കാരിനെതിരെ സി.ജെ.പി വീണ്ടും സമരത്തിലേക്ക്; സെപ്റ്റംബർ 5-ന് ഡൽഹിയിൽ മാർച്ചും പ്രതിഷേധവും

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സിജെപി) വീണ്ടും സമരത്തിലേക്ക്. കേന്ദ്ര സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതിരുന്നതിനെ തുടർന്നാണ്

നിതിൻ രാജിൻ്റെ മരണം; ഡിവൈഎസ്‌പി സുധീർ കല്ലന് സസ്പെൻഷൻ

നിതിൻ രാജിൻ്റെ മരണം; ഡിവൈഎസ്‌പി സുധീർ കല്ലന് സസ്പെൻഷൻ

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയ കേസില്‍ മുഖ്യപ്രതി ഡോ. എം.കെ റാമിന്

മൂന്ന് ദിവസം കൊണ്ട് 61.37 കോടി രൂപ; ഓണം ആഘോഷമാക്കി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

മൂന്ന് ദിവസം കൊണ്ട് 61.37 കോടി രൂപ; ഓണം ആഘോഷമാക്കി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

മലയാള സിനിമയെ അമ്പരപ്പിച്ചുകൊണ്ട് ബോക്സ് ഓഫീസിൽ റെക്കോർഡ് വേട്ട തുടരുകയാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. റിലീസ് ചെയ്ത് വെറു