യമുന എക്‌സ്പ്രസ്‌ വേയില്‍ ടാങ്കര്‍ ലോറി കാറുമായി കൂട്ടിയിടിച്ച് ഏഴ് പേര്‍ മരിച്ചു

Share

മഥുര: ഉത്തര്‍പ്രദേശില്‍ കാറും ഇന്ധന ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴുപേര്‍ മരിച്ചു. യമുന എക്‌സ്പ്രസ് വേയില്‍ നൗ ജീല്‍ പോലിസ് സ്‌റ്റേഷന് സമീപം ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം. രണ്ടുസ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. അതിവേഗപാതയില്‍ നൗഝീല്‍ പോലീസ് സ്‌റ്റേഷന് സമീപത്താണ് വാഹനങ്ങള്‍ കൂട്ടിയിടിച്ചത്.

ആഗ്രയിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറി ഡിവൈഡറില്‍ ഇടിച്ചുകയറിയ ശേഷം കാറില്‍ വന്നിടിക്കുകയായിരുന്നു. കാറില്‍ യാത്ര ചെയ്തിരുന്നവരെല്ലാം മരണപ്പെട്ടതായാണ് റിപോര്‍ട്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും മധുര എസ്പി ഗൗരവ് ഗ്രോവര്‍ പറഞ്ഞു. മരണപ്പെട്ടയാളുടെ ബന്ധുവാണ് അപകടത്തെക്കുറിച്ച് അറിയിച്ചതെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ