ഭാരതത്തിന്റെ എഴുപത്തിരണ്ടാമത് സ്വാതന്ത്ര്യദിനം സിംഗപ്പൂരില്‍ ആഘോഷിച്ചു

ഭാരതത്തിന്റെ എഴുപത്തിരണ്ടാമത് സ്വാതന്ത്ര്യദിനം സിംഗപ്പൂരില്‍ ആഘോഷിച്ചു
IMG_20180815_132437.jpg

ഭാരതത്തിന്റെ എഴുപത്തിരണ്ടാമത് സ്വാതന്ത്ര്യദിനം സിംഗപ്പൂരില്‍ സമുചിതമായി ആഘോഷിച്ചു. ഗ്രേന്ജ് റോഡിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തില്‍ ഇന്ന് രാവിലെ ഒന്പതു മണിക്ക് സിംഗപ്പൂരിലെ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ ശ്രീ. ജാവേദ്‌ അഷ്‌റഫ്‌ ദേശീയ പതാക ഉയര്ത്തി . കുട്ടികളടക്കം നൂറുകണക്കിന് ഭാരതീയര്‍ പങ്കെടുത്ത ചടങ്ങില്‍, ഡെപ്യുട്ടി ഹൈകമ്മീഷണര്‍, പ്രതിരോധ ഉപദേഷ്ടാവ് എന്നിവരും മറ്റ് ഉദ്യോഗസ്ഥരും സംബന്ധിച്ചു.

പതാക ഉയര്ത്തിയതിനുശേഷം ശ്രീ. ജാവേദ്‌ അഷ്‌റഫ്‌ രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിനസന്ദേശം വായിച്ചു. പിന്നീട് തന്റെ സ്വാതന്ത്ര്യദിന പ്രഭാഷണത്തില്‍ ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അദ്ദേഹം ഊന്നിപ്പറഞ്ഞു. തുടര്ന്ന് ജിഐഐഎസ്, ഡിപിഎസ്, യുവഭാരതി തുടങ്ങിയ ഇന്ത്യന്‍ സ്കൂളുകളിലെ കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു