മാ നിഷാദാ…ക്രൌഞ്ച പക്ഷികളിലൊന്നിനെ അമ്പ് ചെയ്തിട്ട കിരാത കൃത്യത്തിന് കൊടുത്ത മൂര്‍ച്ചയുള്ള താക്കീത് ആയിരുന്നു ആ രണ്ടു വാക്കുകള്‍ . അറിവ് കെട്ട കാട്ടാള ചെയ്തിക്ക് ഇതില്‍ വലിയ ശിക്ഷ ഒരു വാക്കാല്‍ കൊടുക്കാന്‍ ഇല്ല, എന്ന് ആ മാമുനിക്ക് തോന്നിയിരിക്കാം.
കാലം വളര്‍ന്നിട്ടും , ശാസ്ത്രം പുരോഗതി നേടിയിട്ടും , മനുഷ്യന്റെ കിരാത മനസ്സിന്റെ പോക്ക് കൈവിട്ടു പോകുന്നത് എപ്പോള്‍, എന്ന് അറിയാന്‍ ഒരു മാര്‍ഗ്ഗവും ഇന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല … വിദ്യ നേടുന്നവനും, വിവേക ബുദ്ധി പ്രവര്‍ത്തികമാക്കുന്നവനും, നല്ലവനുമായ മനുക്ഷ്യന്റെ ,കറുത്ത മറുവശം കിരാതമായതും, കാട്ടുമൃഗത്തിന്‍റെ വെറി പൂണ്ടതും ആണെന്ന് എന്നും അതിശയം തന്നെയാണ്. കാമം, ക്രോധം ഇവ സ്നേഹം എന്ന പൊതു വികാരത്തെ വൃണ പെടുത്തി, മാനുഷ സ്വഭാവത്തെ അതിന്‍റെ നരക രൂപത്തിലേക്ക് മാറ്റുമ്പോള്‍ ഉണ്ടാകുന്ന രൂപം, വിശ്വസിക്കാന്‍ പറ്റുന്നതിലും അപ്പുറമാണ്. എങ്ങനെ ഇങ്ങനെയൊക്കെ ഇവര്‍ക്ക്, അല്ലെങ്കില്‍ ഒരാള്‍ക്ക് ചെയ്യാന്‍ പറ്റുന്നു എന്ന് നാം അറിയാതെ ചോദിച്ചു പോകുന്ന ചെയ്തികള്‍ ..
സ്ത്രീയെ , ഒരു ഉപഭോക വസ്തുവോ,ഭോഗ വസ്തുവോ ആയി മാത്രം കണ്ട്, അവരെ ആക്രമിച്ചു ക്രൂരമായി കീഴ്പെടുത്തി, അവരുടെ സ്വത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന തരം താണ മൃഗവാസന, മനുഷ്യനില്‍ എങ്ങനെ വന്നൂ ചേരുന്നു എന്നത് ഗഹനമായി പഠിക്കേണ്ടത് ആണ്. ഒന്നുകില്‍ വിദ്യാഭ്യാസത്തിന്‍റെ കുറവ് കൊണ്ട്, സംസ്കാരത്തെയോ സാമൂഹിക ചുറ്റുപാടുകളെയോ ബന്ധങ്ങളെയോ പറ്റി ,ശരിയായ ബോധം ഇല്ലാത്തതും , ചെയ്യുന്ന പ്രവര്‍ത്തിക്ക് പിന്നീട് എന്ത് ഭവിഷ്യത്ത് ഉണ്ടാകും എന്നോ, അത് ആ സ്ത്രീയില്‍ ,യുവതിയില്‍, അല്ലെങ്കില്‍ പെണ്‍കുട്ടിയില്‍, അവരുടെ ജീവിതത്തില്‍, കുടുംബത്തില്‍ , സമൂഹത്തില്‍ എന്ത് മോശമായ അവസ്ഥ അവര്‍ക്ക് ഉണ്ടാക്കുമെന്നോ മനസ്സിലാക്കാന്‍ പാറ്റാതെ ചെയ്യുന്നത്. അല്ലെങ്കില്‍ , മദ്യം മയക്കു മരുന്ന് തുടങ്ങിയ ലഹരി വസ്തുക്കള്‍ക്ക് അടിമപെട്ട് സ്വാഭാവത്തില്‍ മാറ്റം ഉണ്ടാക്കുന്നതും , വൈരാഗ്യം, ക്രോധം, വാശി എന്നിവയും, നിരവധി പേര്‍ കൂട്ടം കൂടുമ്പോള്‍-കൂട്ട് കൂടുമ്പോള്‍ ഉണ്ടാകുന്ന ആവേശവും, അവനില്‍ അധമ വികാരങ്ങള്‍ കൂട്ടി – ഒരു മായാ ലോകത്തിന്‍റെ ലഹരി നല്‍കി, മനുഷ്യനെ മനുഷ്യന്‍ അല്ലാതെ ആക്കുന്നു – അപ്പോള്‍ തെറ്റ് ചെയ്തു പോകുന്നു, അല്ലെങ്കില്‍ മാനസിക വൈകല്യത്തിന്റെ ചെറുതോ വലുതോ ആയ അവസ്ഥകളില്‍ ഇത്തരം ക്രൈമുകള്‍ , അയാള്‍ നീചമായി അവന്‍ പോലുമറിയാതെ ചെയ്തു പോകുന്നു.
ചന്ദ്രനെയും കടന്നു ചൊവ്വയിലേക്ക് നാം നീങ്ങുമ്പോഴും, നമ്മുടെ വഴിത്താരകളില്‍ സ്ത്രീ ക്രൂരമായി അപമാനിക്കപ്പെട്ട് പിച്ചിചീന്തപ്പെടുന്നു . വീട്ടിലും പുറത്തും, ജോലി സ്ഥലത്തും അവര്‍ അവരുടെ സമ്മതമില്ലാതെ ബലാല്‍ കാരമായി , ക്രൂരമായി ഭോഗിക്കപ്പെടുന്നു . അതിലും അപ്പുറവും നടക്കുന്നു. അവളെ തന്തൂരി അടുപ്പില്‍ കത്തിച്ചു കളയുന്നു , മരിക്കാത്ത ശരീരത്തില്‍ ഇരുമ്പ് ദണ്ട് കുത്തി കയറ്റി മഴയത്ത് വലിച്ചെറിയുന്നു ….പീഡനം എന്ന ഒരു വാക്കില്‍ സ്ത്രീയുടെ ചൈതന്യമായ സ്വരൂപത്തെ നിഷ്ടൂരമായി പിച്ചി ചീന്തുന്ന നെറികെട്ട ചെയ്തി നടത്തുന്നവനെ തൂക്കി കൊല്ലുകയോ, കല്ലെറിഞ്ഞു കൊല്ലുകയോ ചെയ്യുകയാണ് വേണ്ടത്.
മനപൂര്‍വമോ ,അല്ലാതെയോ ,സ്ത്രീയെ, അവളുടെ അറിവോ സമ്മതമോ ഇല്ലാതെ ഒരു വിധത്തിലും ശല്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. പ്രകൃതി അവളെ ഏതു രീതിയില്‍ ആണോ സൃഷ്ടിയുടെ മൂല ബിന്ദുവായി കണ്ടു ശരീര നിര്‍മ്മിതി നടത്തി ലോക പാലന ദൌത്യം ഏല്‍പ്പിച്ചു ഇവിടെ വിട്ടിരിക്കുന്നോ ആ കര്‍മ്മത്തെ മാനിച്ചു അവളെ പോറ്റുവാന്‍ മാനുഷ ജാതിക്കു കടമയുണ്ട്. സാമൂഹിക പാഠങ്ങള്‍ ഉള്‍ക്കൊണ്ട് അവളുടെ പൂര്‍ണ്ണ സമ്മതത്തോടെ സാമൂഹിക വ്യവസ്ഥകള്‍ക്കും, ചുറ്റുപാടുകള്‍ക്കും ,നിയമങ്ങള്‍ക്കും, സദാചാര മൂല്യങ്ങള്‍ക്കും അനുസ്തൃതമായി അവളെ വിവാഹം കഴിച്ചു ഒരു പുതു തലമുറയെ ജന്മം നല്‍കി വളര്‍ത്തി പരിപാലിപ്പിക്കാന്‍ ഇന്നിവിടെ മാന്യമായ വ്യവസ്ഥ നിലനില്‍ക്കുന്നുണ്ട് . അവിടെ ഭാര്യയായും, അമ്മയായും, മകളായും , സഹോദരിയായും ,മരുമകളായും, കൊച്ചു മകളായും, വളര്‍ത്തു മകളായും ഓരോ കുടുംബത്തിലെ വിളക്കുകള്‍ സമൂഹത്തിനു മുമ്പില്‍ അതേ മാന്യതയില്‍ ബഹുമാനിക്കപെടെണ്ടാതാണ്. അധ്ത്യാപികയായും വിദ്യാര്‍ഥിനിയായും,ഉദ്യോഗസ്ഥയായും ജീവിതത്തിനെ വിവിധ തുറകളില്‍ മുന്നില്‍ എത്തുന്ന ഓരോ സ്ത്രീയും ഒരു മകളോ ഭാര്യയോ അമ്മയോ ആണെന്ന ധാരണ ബോധത്തില്‍ ഉള്ളവര്‍ ആരും അവര്‍ക്ക് നേരെ കൈ ഉയര്‍ത്തില്ല.
പക്ഷെ അപ്പോള്‍ അതേ സാഹചര്യത്തില്‍ തന്നെ, ഒരാണ് പോലും സ്ത്രീയുടെ ചതിയില്‍ പെട്ട് വഞ്ചിതര്‍ ആവാതിരിക്കാന്‍ ഉള്ള അവസ്ഥ ഉണ്ടാകാതെയിരിക്കുയും വേണം. മനപ്പൂര്‍വ്വം പുരുഷനെ കുടുക്കി മാനസികമായി പീഡിപ്പിക്കുന്ന, ശാരീരികമായി പീഡിപ്പിക്കുന്ന, നിരവധി കഥകളും ഇല്ലാതില്ല.
സ്ത്രീയുടെ പ്രഥമ സംരക്ഷണം അവിളില്‍ തന്നെ തുടങ്ങുന്നു. അനാവശ്യമായി തന്‍റെ നേര്‍ക്ക് ഉയരുന്ന ഒരു വിരല്‍ പോലും, തന്‍റെ സമ്മതമില്ലാതെ തന്നിലേക്ക് വരുന്ന ഒരു നോക്കോ വാക്കോ എന്തും തന്‍റെ മേലുള്ള കടന്നു കയറ്റമായി കരുതുന്നു എങ്കില്‍ കയര്‍ത്തു, ശബ്ദം ഉയര്‍ത്തി ധീരതയോടെ ചോദ്യം ചെയ്യാന്‍ ഉള്ള ആര്‍ജവം അവള്‍ കാട്ടണം.
ഇവിടെ വസ്ത്ര ധാരണത്തെക്കാള്‍ പ്രധാനം നിയമത്താലുള്ള നിയന്ത്രണമാണ്. മാന്യമായി വസ്ത്രം ചെയ്യാത്തത് ആണ് ബലാല്‍സംഗങ്ങള്‍ ഉണ്ടാക്കുന്നത് എന്നാ വാദം ബാലിശം ആണോ എന്ന് തോന്നി പോകും. മോഡേണ്‍ വസ്ത്രം ധരിച്ചു വരുന്ന അരല്‍പ്പം പരിഷ്ക്കാരിയായ ആയ സ്വന്തം മകളെ ,പെങ്ങളെ, ഭാര്യയെ, അയല്‍ക്കാരിയെ , വഴിയാത്രകാരിയെ ആ കാരണം കൊണ്ട് ആരും ബലാല്‍സംഗം ചെയ്ത ചരിത്രം ഇല്ല. അത് ഒരു വിജിനമായ തെരുവിലും നടക്കില്ല. മിനി സകേര്‍ട്ട് ഇട്ടതു കണ്ടു വികാരം കൂടി ഒരു പെണ്ണിനേയും ആരും അപമാനിച്ചിട്ടില്ല. ഇവിടെ ആവശ്യം നിയമം പാലിക്കാന്‍ പൊതു ജനം പ്രതിജ്ഞാ ബദ്ധര്‍ ആവേണ്ടത് ആണ്. നിയമം അത് അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ ഇത്തരം മൃഗീയ കടന്നു കയറ്റങ്ങള്‍ക്ക് നല്‍കുകയാണ് ആവശ്യം. മരണ ഭയമുള്ള ഒരാളും ഇത് ചെയ്യാന്‍ ധൈര്യപെടരുത്.
അടക്കി വൈയ്ക്കേണ്ടി വരുന്ന ലൈംഗിക അസമത്വം ആണ് ഇതെല്ലാം ഉണ്ടാകുന്നത് എന്ന വാദവും ശരിയല്ല. വിവാഹിതരും പിതാക്കളും, വായോ വൃദ്ധരും ഈ കുറ്റവാളികളില്‍ ഉണ്ട്. അല്ലെങ്കില്‍ തന്നെ അടക്കി വയ്ക്കുന്ന വികാരം ഒരു മാനഭംഗ ബാലാല്‍സംഗത്തിലൂടെ ഒരു സ്ത്രീയില്‍ അടിച്ച് ഏല്‍പ്പിക്കുന്നത് അധമമായ, ഒരു മൃഗത്തിന്‍റെ ചെയ്തിയാണ് . കഴിഞ്ഞ കുറെ നാളികളില്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലിലെ പോലെ കേരളത്തിലും ഇത്തരം നിരവധി കേസുകള്‍ ഉണ്ടായികൊണ്ടിര