ന്യൂഡൽഹി: ആൻഡമാൻ-നിക്കോബാർ ദ്വീപുകളിൽ രണ്ടു മണിക്കൂറിനുള്ളിൽ ഒമ്പതു തവണ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. തിങ്കളാഴ്ച പുലർച്ചെ 5.14നാണ് 4.9 തീവ്രതയുള്ള ആദ്യ ഭൂചലനം ഉണ്ടായത്. തുടർന്ന് എട്ട് തവണ തുടർചലനങ്ങൾ ഉണ്ടാവുകയായിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 4.7 മുതല്‍ 5.2 വരെ രേഖപ്പെടുത്തിയ ചലനങ്ങളാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ അനുഭവപ്പെട്ടത്.
റിക്ടര്‍ സ്‌കെയിലില്‍ 4.9 തീവ്രതയാണ് രേഖപ്പെടുത്തിയത്. മിനിറ്റുകള്‍ക്ക് ശേഷം വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. തീവ്രത അഞ്ച് രേഖപ്പെടുത്തി. രാവിലെ 6.15 നാണ് അവസാനം ഭൂചലനം ഉണ്ടായത്. ഇത് 5.2 രേഖപ്പെടുത്തി. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ ഭൂകമ്പ സാധ്യത മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. മൂന്നിൽ കൂടുതൽ ഭൂചലനങ്ങൾ ഒരേ ദിവസം അനുഭവപ്പെടുന്നത് അസാധാരണമാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.