ഓസ്കറിൽ അവതാരകയായി ദീപിക പദുക്കോൺ

ഓസ്കറിൽ അവതാരകയായി ദീപിക പദുക്കോൺ
epika-oscar.jpg.image.845.440

95ാമത് ഓസ്കർ പുരസ്കാര വേദിയിൽ ചടങ്ങുകള്‍ നയിക്കുന്ന അവതാരകരില്‍ ഒരാളായി എത്തുന്നത് നടി ദീപിക പദുക്കോൺ. അക്കാദമി പുറത്തുവിട്ട ചടങ്ങിലെ അവതാരകരുടെ പട്ടികയില്‍ ദീപികയും ഇടംപിടിച്ചിട്ടുണ്ട്. 16 പേരാണ് അവതാരകരായുണ്ടാവുക. റിസ് അഹമ്മദ്, എമിലി ബ്ലണ്ട്, ഗ്ലെന്‍ ക്ലോസ്, ജെന്നിഫര്‍ കോനെല്ലി, അരിയാന ഡിബോസ്, സാമുവല്‍ എല്‍ ജാക്സണ്‍, ഡ്വെയ്ന്‍ ജോണ്‍സണ്‍, മൈക്കല്‍ ബി ജോര്‍ഡന്‍, ട്രോയ് കോട്സൂര്‍, ജോനാഥന്‍ മേജേഴ്സ്, മെലിസ മക്കാര്‍ത്തി, ജാനെല്‍ മോനെ, സോ സാല്‍ഡാന, ക്വസ്റ്റ്ലോവ്, ഡോണി യെന്‍ എന്നിവരാണ് പുരസ്‌കാര ചടങ്ങിനെ നയിക്കുന്ന മറ്റ് താരങ്ങള്‍. 2016ൽ പ്രിയങ്ക ചോപ്രയും ഓസ്കർ അവതാരകയായി എത്തിയിരുന്നു.

ഇതാദ്യമായല്ല രാജ്യാന്തര വേദികളില്‍ ദീപിക തിളങ്ങുന്നത്. ഖത്തറില്‍ ഈയിടെ കഴിഞ്ഞ ഫിഫാ ലോകകപ്പില്‍ ട്രോഫി അനാവരണം ചെയ്തത് ദീപികയായിരുന്നു. കഴിഞ്ഞവര്‍ഷം നടന്ന കാന്‍ ചലച്ചിത്രമേളയിലെ ജൂറിയംഗമായും ദീപിക ഇടംപിടിച്ചു.

ഇന്ത്യൻ സമയം മാർച്ച് 13നാണ് ഓസ്കർ അവാർഡ് പ്രഖ്യാപനം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദിവസംകൂടിയാണത്. മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ആര്‍ആര്‍ആറിലെ 'നാട്ടു നാട്ടു'വാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷ. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന്റെ തിളക്കത്തിലാണ് തിളക്കത്തിലാണ് ഗാനം ഓസ്‌കറിലും മാറ്റുരയ്ക്കാനെത്തിയിരിക്കുന്നത്. ഷൗനക് സെന്‍ സംവിധാനം ചെയ്ത ഓള്‍ ദാറ്റ് ബ്രീത്ത്‌സ്, കാര്‍ത്തികി ഗോണ്‍സാല്‍വസിന്റെ ദ് എലിഫെന്റ് വിസ്‌പേഴ്‌സ് എന്നീ ഡോക്യുമെന്ററികളാണ് ഓസ്‌കറില്‍ മത്സരിക്കുന്ന മറ്റ് ഇന്ത്യന്‍ ചിത്രങ്ങള്‍.

Read more

'അമേരിക്കയെ ദൈവം രക്ഷിക്കട്ടെ, ഇറാനെതിരായ യുദ്ധം ഇസ്രയേലിന്റെ ആവശ്യം'; US ഉന്നതോദ്യോഗസ്ഥൻ രാജിവെച്ചു

'അമേരിക്കയെ ദൈവം രക്ഷിക്കട്ടെ, ഇറാനെതിരായ യുദ്ധം ഇസ്രയേലിന്റെ ആവശ്യം'; US ഉന്നതോദ്യോഗസ്ഥൻ രാജിവെച്ചു

വാഷിങ്ടൺ: ഇറാനെതിരായ ആക്രമണം തുടരുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് തിരിച്ചടി. ഇറാനെതിരായ ആക്രമണത്തെച്ചൊല്ലി യുഎസ് ദേശീ

നടി വീണാ നായർ ട്വന്‍റി 20 സ്ഥാനാർഥി; ഏറ്റുമാനൂരിൽ മത്സരിക്കും

നടി വീണാ നായർ ട്വന്‍റി 20 സ്ഥാനാർഥി; ഏറ്റുമാനൂരിൽ മത്സരിക്കും

ഏറ്റുമാനൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ നടിയും ബിഗ്ബോസ് താരവുമായ വീണാ നായർ ട്വന്‍റി ട്വന്‍റി സ്ഥാനാർഥിയായി ഏറ്റുമാനൂരിൽ മത്സരിക്കു

നടി ശ്രീദേവിയുടെ സ്വത്തിനായി ഭർത്താവും മക്കളും കോടതിയിൽ; 4.7 ഏക്കർ ഭൂമി വിട്ടുകിട്ടണമെന്ന് ആവശ്യം

നടി ശ്രീദേവിയുടെ സ്വത്തിനായി ഭർത്താവും മക്കളും കോടതിയിൽ; 4.7 ഏക്കർ ഭൂമി വിട്ടുകിട്ടണമെന്ന് ആവശ്യം

ചെന്നെ: നടി ശ്രീദേവിയുടെ ചെന്നൈയിലെ സ്വത്തുമായി ബന്ധപ്പെട്ട കേസിൽ മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി ശ്രീദേവിയുടെ ഭർത്താവ്