അമ്മയ്ക്ക് ഉറക്കഗുളിക നല്‍കി 15-കാരിയെ പീഡിപ്പിച്ചു; 60-കാരന് ജീവപര്യന്തം ശിക്ഷ

അമ്മയ്ക്ക് ഉറക്കഗുളിക നല്‍കി 15-കാരിയെ പീഡിപ്പിച്ചു; 60-കാരന് ജീവപര്യന്തം ശിക്ഷ
New Project (5) (1)

തൃശ്ശൂർ: പോക്‌സോ കേസിൽ അറുപതുകാരന് അഞ്ച് ജീവപര്യന്തം ശിക്ഷ. പുതുശേരി സ്വദേശി അജിതനെയാണ് കുന്ദംകുളം പോക്‌സോ കോടതി ശിക്ഷിച്ചത്‌. മാനസികക്ഷമത കുറവുള്ള 15-കാരിയെ വീട്ടിൽക്കയറി പീഡിപ്പിച്ച കേസിലാണ് ശിക്ഷ.

2017-ലാണ് കേസിനാസ്പദമായ സംഭവം. പതിനഞ്ച് വയസ്സ് മാത്രമുള്ള പെൺകുട്ടിയെ വീടിന്റെ സമീപത്തുള്ള ശുചിമുറിയിൽ വച്ച് ഇയാൾ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അമ്മയ്ക്കും സഹോദരിക്കും ഉറക്കഗുളിക നൽകിയതിന് ശേഷമായിരുന്നു ഇയാൾ കുട്ടിയെ ഉപദ്രവിച്ചത്. കുറ്റകൃത്യം പ്രതി ആവർത്തിച്ചതായും പോലീസ് കണ്ടെത്തിയിരുന്നു.

പെണ്‍കുട്ടിയുടെ അമ്മൂമ മരിച്ച ചടങ്ങിനിടെയായിരുന്നു ഇയാള്‍ തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി വെളിപ്പെടുത്തുന്നത്. തുടര്‍ന്ന് കുന്ദംകുളം പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്. നിരവധി വകുപ്പുകൾ പരി​ഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

നേരത്തെ ഇരട്ട ജീവപര്യന്തം ലഭിച്ച് ജയിലില്‍ കഴിയുകയാണ് പ്രതി അജിതൻ. ഇതേ പെണ്‍കുട്ടിയുടെ മറ്റൊരു സഹോദരിയെ പീഡിപ്പിച്ച കേസിലായിരുന്നു ഇയാളെ ശിക്ഷിച്ചത്.

Read more

പാക്കിസ്ഥാന് പോളണ്ട് പിന്തുണ നൽകരുത്; മുന്നറിയിപ്പുമായി ഇന്ത്യ

പാക്കിസ്ഥാന് പോളണ്ട് പിന്തുണ നൽകരുത്; മുന്നറിയിപ്പുമായി ഇന്ത്യ

ന്യൂഡൽഹി: റഷ്യ-യുക്രൈൻ സംഘർഷത്തിനിടെ വ്യാപാരബന്ധം തകർന്നതിന്‍റെ പേരിൽ ഇന്ത്യയെ ലക്ഷ്യം വെയ്ക്കരുതെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. അതിർത്

ഹരിത കേരളം മിഷൻ മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്യും

ഹരിത കേരളം മിഷൻ മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്യും

തിരുവനന്തപുരം: പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിതകേരളം മിഷന്‍റെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിൽ മെൻസ്