
ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ക്വക് യോങ് ഫെങ് കഴിച്ച മട്ടന്‍ സൂപ്പിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. കഴിച്ച് കഴിച്ച് തീരാനായപ്പോള്‍ സൂപ്പ് പാത്രത്തിനടിയില്‍ ഇയാള്‍ കണ്ടത് ഒരു ചത്ത എലിയെയാണ്. സംഭവം നടന്നത് സിംഗപൂരിലെ സിന്‍ യു ഹുവാട് റസ്റ്റോറന്‍റിലാണ്. ഈ കടയിലെ തന്ന പേരുകേട്ട കോംങ് കീ മട്ടന്‍ സൂപ്പിലാണ് ചത്ത എലിയെ കണ്ടെത്തിയത്. സംഗതി പ്രശ്നമാകുമെന്ന് കണ്ടതോടെ കടയുടമ സൂപ്പിന്‍റെ വില തിരികെ നല്‍കി തടിയൂരി. ക്വക് ഫെയ്സ് ബുക്കില്‍ ഇത് പരസ്യപ്പെടുത്തിയതോടെയാണ് സൂപ്പില്‍ നിന്ന് ഈ അതിഥിയെ ലഭിച്ച വിവരം പുറംലോകം അറിയുന്നത്. മിക്കി മൗസിനെ മട്ടന്‍ സൂപ്പിന്‍ നിന്ന് ലഭിച്ചുവെന്നാണ് ക്വക് ഫെയ്സ് ബുക്കില്‍ കുറിച്ചിരിക്കുന്നത്.