തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്കി​ടെ അരവിന്ദ് കെജ്‌രിവാളിന്റെ ക​ര​ണ​ത്ത​ടിച്ച് യുവാവ്

തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്കി​ടെ അരവിന്ദ് കെജ്‌രിവാളിന്റെ  ക​ര​ണ​ത്ത​ടിച്ച് യുവാവ്
arvind-kejriwal

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെ യുവാവ് മര്‍ദ്ദിച്ചു. പ്രചാരണ വാഹനത്തില്‍ കയറി യുവാവ്  ചെരിപ്പുകൊണ്ട് അദ്ദേഹത്തിന്റെ മുഖത്തടിച്ചു.ആ​ക്ര​മ​ണ​ത്തി​നു​ള്ള പ്ര​കോ​പ​നം എന്തെന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല.മോട്ടി നഗര്‍ പ്രദേശത്ത് പ്രചാരണം നടത്തുന്നതിനിടെയാണ് സംഭവം നടന്നത്.അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു.സ്ഥാനാര്‍ഥികള്‍ക്കൊപ്പം തുറന്ന ജീപ്പില്‍ പ്രചാരണം നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ജനക്കൂട്ടത്തിനിടയില്‍നിന്ന് വാഹനത്തിലേക്ക് കയറിയ യുവാവ് അദ്ദേഹത്തിന്റെ മുഖത്തടിച്ചു. ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ അക്രമിയെ പിടികൂടി മര്‍ദ്ദിച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണത്തിനു പിന്നിൽ ബിജെപിയാണെന്നു എഎപി ആരോപിച്ചു. മുഖ്യമന്ത്രിക്കു സുരക്ഷ ഒരുക്കുന്നതിൽ വീഴ്ചവരുത്തിയതിനെ അപലപിക്കുന്നതായും എഎപി ട്വിറ്ററിൽ കുറിച്ചു.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു