മലേഷ്യന്‍ എയര്‍ലൈന്‍സ് A380 സൂപ്പര്‍ ജംബോ വി&

തുടരെയുള്ള അപകടങ്ങള്‍മൂലം പ്രതിച്ഛായ നഷ്ടപ്പെട്ട മലേഷ്യന്‍ എയര്‍ലൈന്‍സ്, അതിന്റെ A380 സൂപ്പര്‍ ജംബോ വിമാനങ്ങളുടെ സേവനം നിര്‍ത്തലാക്കാന്‍ ഉദ്ദേശിക്കുന്നു. മലേഷ്യന്‍ എയര്‍ലൈന്‍സിനെ ഉദ്ധരിച്ചുകൊണ്ട് ഏവിയേഷന്‍ വെബ്‌ സൈറ്റായ "ലീഹാം ന്യൂസ്‌" ആണ് ഇക്കാര്യം പ്രസിദ്ധീകരിച്ചത്.

തുടരെയുള്ള അപകടങ്ങള്‍മൂലം പ്രതിച്ഛായ നഷ്ടപ്പെട്ട മലേഷ്യന്‍ എയര്‍ലൈന്‍സ്, അതിന്റെ A380 സൂപ്പര്‍ ജംബോ വിമാനങ്ങളുടെ സേവനം  നിര്‍ത്തലാക്കാന്‍ ഉദ്ദേശിക്കുന്നു. മലേഷ്യന്‍ എയര്‍ലൈന്‍സിനെ ഉദ്ധരിച്ചുകൊണ്ട് ഏവിയേഷന്‍ വെബ്‌ സൈറ്റായ "ലീഹാം ന്യൂസ്‌" ആണ് ഇക്കാര്യം  പ്രസിദ്ധീകരിച്ചത്. 2014 ല്‍ രണ്ട് അപകടങ്ങളാണ് മലേഷ്യന്‍ എയര്‍ലൈന്‍സിന്‍റെ ഏറെക്കാലങ്ങളായി നിലനിന്നിരുന്ന സേവന പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചത്.  പൊടുന്നനെ അപ്രത്യക്ഷമായ MH 370 വിമാന സംഭവവും, ഉക്രൈന്‍ അതിര്‍ത്തിയില്‍ വെടികൊണ്ട് തകര്‍ന്ന  MH 17 വിമാനാപകടവും. അതിനുശേഷം സ്വകാര്യ വല്‍ക്കരണവും മറ്റു കാര്യമായ അഴിച്ചുപണികളും നടത്തിയെങ്കിലും അപകടങ്ങള്‍ വരുത്തിവെച്ച ക്ഷീണത്തില്‍ നിന്നും  പൂര്‍ണ്ണമായി മുക്തി നേടാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. അതിനിടയ്ക്കാണ് തങ്ങളുടെ പക്കലുള്ള ആറു A380 സൂപ്പര്‍ ജംബോ വിമാനങ്ങളും വില്‍പ്പനയ്ക്കോ, വാടകയ്ക്കോ നല്‍കാന്‍ മലേഷ്യന്‍ എയര്‍ലൈന്‍സ് തീരുമാനിക്കുന്നത്. കൂടാതെ, രണ്ടു ബോയിംഗ് 747-400F, നാല് ബോയിംഗ് 777-200ER എന്നീ വിമാനങ്ങളും ഓഫറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Read more

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു

ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു. നടന്‍ ദിലിപീനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജി. ഇനി ഒരു

ദുബായിലെ ഹോട്ടലുകളില്‍ ഡിജിറ്റല്‍ ചെക്ക്-ഇന്‍ സൗകര്യത്തിന് അംഗീകാരം

ദുബായിലെ ഹോട്ടലുകളില്‍ ഡിജിറ്റല്‍ ചെക്ക്-ഇന്‍ സൗകര്യത്തിന് അംഗീകാരം

ദുബായ്: എമിറേറ്റിലെ ഹോട്ടലുകളില്‍ ഡിജിറ്റല്‍, കോണ്‍ടാക്റ്റ്ലെസ് ചെക്ക് ഇന്‍ സൗകര്യം നടപ്പാക്കുന്നതിന് അഗീകാരം. യുഎഇ ഉപപ്രധാനമന്ത്രിയു