ആമീര്‍ ഖാനും നസറുദ്ദീന്‍ ഷായുംരാജ്യദ്രോഹികളെന്ന് ഇന്ദ്രേഷ് കുമാര്‍

ആമീര്‍ ഖാനും നസറുദ്ദീന്‍ ഷായുംരാജ്യദ്രോഹികളെന്ന് ഇന്ദ്രേഷ് കുമാര്‍
d5349ff18ca77a8a78e6ff549f521e34

ലഖ്‌നൗ: ബോളിവുഡ് താരങ്ങളായ  നസറുദ്ദീന്‍ ഷായും ആമീര്‍ ഖാനും രാജ്യദ്രോഹികളെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. ഉത്തര്‍പ്രദേശിലെ അലിഗറില്‍ നടന്ന ഒരുപൊതുപരിപാടിയിലാണ്  ഇന്ദ്രേഷ്  കുമാറിന്റെ ഈ പരാമർശം. രാജ്യദ്രോഹികളായതിനാല്‍ ബഹുമാനം അര്‍ഹിക്കുന്നില്ല എന്ന ഇന്ദ്രേഷ് കുമാർ പറഞ്ഞു.
നസറുദ്ദീന്‍ ഷാ ഇതാദ്യമായല്ല സംഘപരിവാറിന്‍റെ രാജ്യദ്രോഹി പരാമര്‍ശത്തിന് ഇരയാകുന്നത്. ബുലന്ദ്ഷഹറില്‍ ഇന്‍സ്‍പെക്ടര്‍ സുബോധ് കുമാര്‍ സിംഗ് കൊല്ലപ്പെട്ടതിന് പിന്നാലെ ഒരു പൊലീസ് ഉദ്യോഗസ്ഥനേക്കാളും പ്രാധാന്യം പശുക്കള്‍ക്ക് കൊടുക്കുന്ന രാജ്യമായി ഇന്ത്യമാറിയെന്ന നസറുദ്ദീന്‍ ഷാ പ്രതികരിച്ചപ്പോൾ ബിജെപി ആര്‍എസ്എസ്  അദ്ദേഹത്തെ രാജ്യ ദ്രോഹി എന്നുവിളിച്ചു. മുസ്ലീങ്ങളായ അജ്മല്‍ കസബ്, യാക്കൂബ് മേമന്‍, ഇഷ്റത്ത് ജഹാന്‍  തുടങ്ങിയവരെ പോലുള്ളവരെ രാജ്യത്തിന് വേണ്ട. അജ്മല്‍ കസബിന്‍റെ പാതയില്‍ നടക്കുന്നവരെ രാജ്യദ്രോഹിയായി പരിഗണിക്കും.രാജ്യത്തിനാവശ്യം എപിജെ അബ്ദുള്‍ കലാമിനെപ്പോലെയുള്ള മുസ്ലീമിനെയെന്നും പ്രസംഗത്തിനിടെ ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.

Read more

എല്‍ഡിഎഫില്‍ തുടരും; നയം വ്യക്തമാക്കി ജോസ് കെ മാണി

എല്‍ഡിഎഫില്‍ തുടരും; നയം വ്യക്തമാക്കി ജോസ് കെ മാണി

കോട്ടയം: മുന്നണി മാറ്റത്തില്‍ നിലപാട് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. കേരള കോണ്‍ഗ്രസിന് ഒറ്റ നിലപാടാണുള്ളതെ

വന്ദേഭാരത് സ്ലീപ്പറിൽ ആ‍ർഎസി സൗകര്യം ഉണ്ടാകില്ല; ടിക്കറ്റ് നിരക്കുകൾ പുറത്ത് വിട്ട് റെയിൽവേ

വന്ദേഭാരത് സ്ലീപ്പറിൽ ആ‍ർഎസി സൗകര്യം ഉണ്ടാകില്ല; ടിക്കറ്റ് നിരക്കുകൾ പുറത്ത് വിട്ട് റെയിൽവേ

കേരളത്തിൽ ഉൾപ്പടെ ഉടൻ സർവീസ് ആരംഭിക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ടിക്കറ്റ് നിരക്കുകൾ പ്രസിദ്ധീകരിച്ച് റെയിൽവേ. ആർഎസി അഥവാ റി