മലയാളി നാവികന്‍ അഭിലാഷ് ടോമിക്ക് രാഷ്ട്രീപതിയുടെ പുരസ്‌കാരം. വിശിഷ്ട സേവനത്തിനുള്ള നാവികസേന പുരസ്‌കാരത്തിനാണ് അഭിലാഷ് ടോമി അര്‍ഹനായത്.
പായ്‌വഞ്ചിയില്‍ സാഹസികയാത്രകള്‍ നടത്തിയാണ് അഭിലാഷ് ടോമി ശ്രദ്ധേയനായത്. ഇയിടെ ഗോള്‍ഡന്‍ ോബ് പായ്‌വഞ്ചി പ്രായണത്തിനിടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വച്ച് അഭിലാഷ് ടോമി അപകടത്തില്‍പ്പെട്ടിരുന്നു. അപടകത്തിന് ചികിത്സയില്‍ കഴിയവെയാണ് അഭിലാഷ് ടോമിയെ തേടി രാഷ്ട്രപതിയുടെ പുരസ്‌കാരം എത്തിയത്.
2013ല്‍ അഭിലാഷ് ടോമി സാഹസിക ലോക സഞ്ചാരം നടത്തിയിരുന്നു. ഇതോടെ ആഴക്കടലിലൂടെ എങ്ങും തങ്ങാതെ ലോകം ചുറ്റുന്ന ആദ്യത്തെ ഇന്ത്യക്കാരനായി അഭിലാഷ്. 2012 നവംബറില്‍ മുംബൈ തീരത്ത് നിന്ന് മാദേയി എന്ന പായ്‌വഞ്ചിയില്‍ യാത്ര പുറപ്പെട്ട അഭിലാഷ്, 23100 നോട്ടിക്കല്‍ മൈല്‍ സഞ്ചരിച്ച് 2013 ഏപ്രില്‍ ആറിന് മുംബൈയില്‍ തിരിച്ചെത്തിയിരുന്നു. ചങ്ങനാശേരി ചെത്തിപ്പുഴ സ്വദേശിയാണ് അഭിലാഷ് ടോമി. അഭിലാഷിന്റെ പിതാവ് ചാക്കോ ടോമി നാവികസേനാ ഉദ്യോഗസ്ഥനായിരുന്നു.