കഴിഞ്ഞ ദിവസം മഹാരാജാസ് കോളേജില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപെട്ട അഭിമന്യൂവിനെ കുറിച്ചുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയെ. അഭിമന്യൂ എന്ന വിദ്യാര്‍ഥിയെ, എഴുത്തുകാരനെ, രാഷ്ട്രീയപ്രവര്‍ത്തകനെ ഒക്കെ കൂടുതല്‍ കൂടുതല്‍ അടുത്തറിയാന്‍ സഹായിക്കുന്നതായിരുന്നു ആ കുറിപ്പുകള്‍. അതില്‍ ഏറെ മനസുലയ്ക്കുന്നതാണ് ‘നാ പെത്ത മകനെ എന്ന് വാവിട്ടു കരഞ്ഞ ആ അമ്മയെ കണ്ടപ്പോൾ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല അത് നീയാണെന്നു’ എന്ന് തുടങ്ങുന്ന പോസ്റ്റ് ഇന്ന് നസ്ലി സുഹൈല്‍ എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
വട്ടവട സ്വദേശിയായ അഭിമന്യുവിന്റെ ‘ ഈ മുഖം എനിക്ക് മറക്കാനാകില്ല’ എന്ന തലക്കെട്ടില്‍ എഴുതിയ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്.
പണ്ട് വട്ടവടയിലേക്ക് യാത്ര നടത്തിയപ്പോള്‍, വിജനമായ സ്ഥലത്ത് പെട്ടുപോയപ്പോള്‍ നസ്ലി സുഹൈലിനും സംഘത്തിനും ആതിഥ്യമരുളിയ ആതിഥേയന്റെ മുഖമായിരുന്നു അഭിമന്യൂവിനു. കൃഷികാരായ ഒരു അച്ഛനും അമ്മയും രണ്ട് ആൺ മക്കളും ഉള്ള അഭിമന്യുവിന്റെ ആ കുടുംബം, അവര്‍ക്കായി പാകം ചെയ്ത് വെച്ച ഭക്ഷണത്തില്‍ ഒരു പങ്ക് ഞങ്ങൾക്ക് വെച്ച് നീട്ടിയ സ്നേഹത്തെ കുറിച്ചു ലേഖകന്‍ കുറിപ്പില്‍ പറയുന്നുണ്ടായിരുന്നു.
വിജനമായ സ്ഥലത്ത് പെട്ടുപോയപ്പോള്‍ തങ്ങളുടെ കൃഷിസ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോയി അവര്‍ക്കായി ഒരുക്കിയ ഭക്ഷണത്തിന്റെ ഒരു പാതി ഈ അപരിചിതര്‍ക്ക് നല്‍കിയത് അഭിമന്യൂവും ആ കുടുംബവും ആയിരുന്നു എന്ന് കുറിപ്പില്‍ പറയുന്നുണ്ട്. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം മഹാരാജാസ് കോളേജില്‍ എത്തിയപ്പോള്‍ നിലത്ത് ഉണക്കാനിട്ടിരുന്ന ചുവരെഴുത്തില്‍ വണ്ടി കയറ്റിയിറക്കിയപ്പോള്‍ ഓടിയെത്തി ശാസിച്ച് തിരുത്തിയതും പക്വതയുള്ള ഈ അഭിമന്യൂ ആയിരുന്നു. പക്ഷെ പണ്ട് ആതിഥ്യമരുളിയ ആ കുട്ടിയായിരുന്നുവെന്ന് ഇവര്‍ അറിഞ്ഞില്ല. തുടര്‍ന്ന് അഭിമന്യുവിന്റെ മരവണവാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞപ്പോഴാണ് അഭിമന്യൂവിന്റെ ജീവിതത്തില്‍ തങ്ങളും നിരവധി തവണ കടന്നുപോയിരുന്നവരാണെന്ന് തിരിച്ചറിഞ്ഞത്, നസ്ലി കുറിപ്പില്‍ പറയുന്നു.വട്ടവട യാത്രയിലെ ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്.