മകനിലൂടെ താന്‍ കണ്ട സ്വപ്നം സഫലമാക്കിയ അച്ഛന്‍; കണ്ണ് നിറയാതെ കണ്ടിരിക്കാനാകില്ല ഈ വീഡിയോ

ഒരുപാട് കഴിവുകള്‍ ഉണ്ടായിരുന്നിട്ടും സിനിമയില്‍ ഒന്നുമാകാതെ പോയ നടനായിരുന്നു അന്തരിച്ച അബി. ഒപ്പമുണ്ടായിരുന്നവര്‍ ഉയര്‍ന്നു പോയപ്പോഴും മിമിക്രിയുടെ രാജാവായി തിളങ്ങിയ താരത്തെ പക്ഷേ സിനിമ അധികം തുണച്ചില്ല. പക്ഷേ ഇപ്പോള്‍ മകന്‍ ഷെയ്ന്‍ നിഗം മലയാള സിനിമയുടെ മുഖമായി ഉയര്‍ന്നു വരികയാണ്.

മകനിലൂടെ താന്‍ കണ്ട സ്വപ്നം സഫലമാക്കിയ അച്ഛന്‍; കണ്ണ് നിറയാതെ കണ്ടിരിക്കാനാകില്ല ഈ വീഡിയോ
shane-abi-video.png.image.784.410

ഒരുപാട് കഴിവുകള്‍ ഉണ്ടായിരുന്നിട്ടും സിനിമയില്‍ ഒന്നുമാകാതെ പോയ നടനായിരുന്നു അന്തരിച്ച അബി. ഒപ്പമുണ്ടായിരുന്നവര്‍ ഉയര്‍ന്നു പോയപ്പോഴും മിമിക്രിയുടെ രാജാവായി തിളങ്ങിയ താരത്തെ പക്ഷേ സിനിമ അധികം തുണച്ചില്ല. പക്ഷേ ഇപ്പോള്‍ മകന്‍ ഷെയ്ന്‍ നിഗം മലയാള സിനിമയുടെ മുഖമായി ഉയര്‍ന്നു വരികയാണ്. അസാധാരണ മികവോടെ കഥാപാത്രങ്ങളെ മനോഹരമാക്കുന്ന ഷെയ്‌നെ മലയാളികള്‍ നെഞ്ചേറ്റി കഴിഞ്ഞു.

മരിക്കുന്നതിനു കുറച്ചു നാള്‍ മുന്‍പ് ഒരു സ്വകാര്യ ചടങ്ങിൽ തന്റെ മകന് സിനിമയിലെ മികവിനുള്ള അവാർഡ് സമ്മാനിക്കാനുള്ള ഭാഗ്യവും അദ്ദേഹത്തെ തേടിയെത്തിയത്‌ തികച്ചും അപ്രതീക്ഷിതമായിരുന്നു. ഖത്തറില്‍ വെച്ചു നടന്ന അവാര്‍ഡ് ഷോയ്ക്കിടെ വാപ്പയില്‍ നിന്ന് അവാര്‍ഡ് വാങ്ങാനുള്ള ഭാഗ്യവും ഷെയ്‌ന് ഉണ്ടായി, അതും സിനിമയിലെ മികവിനുള്ള അവാര്‍ഡ്. അവാര്‍ഡ് നല്‍കിയ ശേഷം നിറഞ്ഞ ചിരിയോടെ ഷെയ്‌നെ ചേര്‍ത്തു നിര്‍ത്തി ഉമ്മയും നല്‍കി.എന്നാല്‍ ഇന്ന് കണ്ണ് നനയാതെ ആ വീഡിയോ കണ്ടിരിക്കാന്‍ ആര്‍ക്കും അഴിയില്ല. അത്രയ്ക്ക് സ്നേഹനിര്‍ഭരമായിരുന്നു അച്ഛനും മകനുമായുള്ള ആ രംഗം.

[embed]https://www.facebook.com/actormanojnair/videos/131431077525959/[/embed]

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു