സ്വന്തം മുഖം തന്നെ ബോര്‍ഡിംഗ് പാസ്; പാസ്‌പോര്‍ട്ട് കാണിക്കേണ്ടതില്ല; ഹൈടെക്കായി അബുദാബി വിമാനത്താവളം

Share

അബുദാബി വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ബയോമെട്രിക് സംവിധാനങ്ങള്‍ ഉപയോഗിച്ചുതുടങ്ങി. ഫേസ് റെക്കഗ്നിഷന്‍ സംവിധാനത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തുന്നതിനാല്‍ ഇനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്ക് സ്വന്തം മുഖം തന്നെ അവരവരുടെ ബോര്‍ഡിംഗ് പാസാക്കാം. പാസ്‌പോര്‍ട്ടോ എമിഗ്രേഷന്‍ ഐഡിയോ പോലും കാണിക്കാതെ യാത്രക്കാര്‍ക്ക് മിനിറ്റുകള്‍ക്കുള്ളില്‍ യാത്രാനുമതി നേടാനാകുന്ന സംവിധാനമാണ് അബുദാബി വിമാനത്താവളത്തില്‍ ആരംഭിച്ചിരിക്കുന്നത്.

വിമാനത്താവളത്തിലെ കാത്തിരിപ്പുസമയവും തിരക്കും നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. തെരഞ്ഞെടുക്കപ്പെട്ട സെല്‍ഫ് സര്‍വീസ് ബാഗേജ് ടച്ച് പോയിന്റുകള്‍, എമിഗ്രേഷന്‍ ഇ ഗേറ്റുകള്‍, ബോര്‍ഡിംഗ് ഗേറ്റുകള്‍ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ ഫേസ് റെക്കഗ്നിഷന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. വരും ദിവസങ്ങളില്‍ സംവിധാനം കൂടുതല്‍ ഗേറ്റുകളിലേക്കും കൊണ്ടുവരും.

അത്യാധുനിക സാങ്കേതികവിദ്യ കൂടുതല്‍ ടച്ച് പോയിന്റുകളിലേക്ക് ഉടന്‍ വ്യാപിപ്പിച്ച് എല്ലാ ടച്ച് പോയിന്റുകളിലും ബയോമെട്രിക് സംവിധാനം ഉപയോഗിക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം എന്ന നേട്ടം സ്വന്തമാക്കാനാണ് അബുദാബി പദ്ധതിയിടുന്നത്. കൂടാതെ പുതിയ സാങ്കേതികവിദ്യ വിമാനത്താവളത്തിലെത്തുന്നവരുടെ യാത്രാനുഭവം മെച്ചപ്പെടുത്തുമെന്നും അബുദാബി വിമാനത്താവളം അധികൃതര്‍ പ്രതീക്ഷിക്കുന്നുണ്ട്. അത്യാധുനിക ബയോമെട്രിക് ക്യാമറകളാണ് വിമാനത്താവളത്തിലെ ഓരോ പോയിന്റുകളിലും സ്ഥാപിച്ചിരിക്കുന്നതെന്നും ഇത് സുരക്ഷ വര്‍ധിപ്പിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Read more

വെനസ്വേലയിലെ ഇരട്ട ഭൂചലനം; തകര്‍ന്നടിഞ്ഞത് 58,870 കെട്ടിടങ്ങളെന്ന് നാസയുടെ ഉപഗ്രഹ ഡാറ്റ

വെനസ്വേലയിലെ ഇരട്ട ഭൂചലനം; തകര്‍ന്നടിഞ്ഞത് 58,870 കെട്ടിടങ്ങളെന്ന് നാസയുടെ ഉപഗ്രഹ ഡാറ്റ

കാരക്കാസ്: കഴിഞ്ഞാഴ്ച വെനസ്വേലയെ പിടിച്ചുലച്ച ഇരട്ട ഭൂചലനത്തില്‍ തകര്‍ന്നത് 58,000ലധികം കെട്ടിടങ്ങള്‍. യുഎസ് സ്‌പേസ് ഏജന്‍സിയായ നാസ പുറത്തു

ട്രംപിന് തിരിച്ചടി: ജന്മാവാകാശ പൗരത്വം നിർത്തിലാക്കാനുള്ള ഉത്തരവ് റദ്ദാക്കി യുഎസ് സുപ്രീംകോടതി

ട്രംപിന് തിരിച്ചടി: ജന്മാവാകാശ പൗരത്വം നിർത്തിലാക്കാനുള്ള ഉത്തരവ് റദ്ദാക്കി യുഎസ് സുപ്രീംകോടതി

വാഷിംഗ്ടൺ: അമേരിക്കൻ പൗരത്വം ജൻമാവകാശമല്ലെന്ന പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി. അമേരിക്കയിൽ ജനിക്കുന്നവർക്ക്

കോച്ചിം​ഗ് സെന്ററുകൾക്ക് കടിഞ്ഞാണിടാൻ കേന്ദ്രം; ദേശീയ നിയമം വരും, അധ്യാപക യോ​ഗ്യതയും വിജയനിരക്കും വെളിപ്പെടുത്തണം

കോച്ചിം​ഗ് സെന്ററുകൾക്ക് കടിഞ്ഞാണിടാൻ കേന്ദ്രം; ദേശീയ നിയമം വരും, അധ്യാപക യോ​ഗ്യതയും വിജയനിരക്കും വെളിപ്പെടുത്തണം

ഡൽഹി : ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് വിവാദം ഉയർന്ന പശ്ചാത്തലത്തിൽ കോച്ചിംഗ് സെന്റുകളെ നിയന്ത്രിക്കാനുള്ള നിർണ്ണായക നീക്കവുമായി കേ