ബസിന്റെ വാതിൽ തലയിലിടിച്ച് എൻജിനിയറിംഗ് വിദ്യാർത്ഥിനി മരിച്ചു

ബസിന്റെ വാതിൽ തലയിലിടിച്ച് എൻജിനിയറിംഗ് വിദ്യാർത്ഥിനി മരിച്ചു
gayathri.1564768143

കിളിമാനൂർ : സ്വകാര്യ ബസിന്റെ തുറന്നിരുന്ന വാതിൽ തലയിലിടിച്ച് പരിക്കേറ്റ എൻജിനിയറിംഗ് വിദ്യാർത്ഥിനി മരിച്ചു. വെള്ളല്ലൂർ ഗായത്രി ഭവനിൽ പരേതനായ ഷാജിയുടെയും റീഖയുടെയും മകളും നഗരൂർ രാജധാനി എൻജിനിയറിംഗ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥിനിയുമായ ഗായത്രിയാണ് (19) മരിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ 10ന് നഗരൂർ നെടുമ്പറമ്പ് റോഡിൽ കോളേജ് ജംഗ്ഷനിലായിരുന്നു അപകടം. അപകടമുണ്ടാക്കിയ ബാലസുബ്രഹ്മണ്യം ബസിൽ വെള്ളല്ലൂരിൽ നിന്നാണ് ഗായത്രി കയറിയത്. തുടർന്ന് കോളേജ് ജംഗ്ഷനിൽ ഇറങ്ങി മുന്നോട്ട് നടക്കുമ്പോഴാണ് ഇതേ ബസിന്റെ തുറന്നിരുന്ന വാതിൽ ഗായത്രിയുടെ തലയിൽ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഗായത്രിയെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരി : ഗൗരി.

Read more

സുനിത വില്യംസ് വിശ്രമജീവിതത്തിലേക്ക്; പെൻഷൻ മാത്രം ലക്ഷങ്ങൾ

സുനിത വില്യംസ് വിശ്രമജീവിതത്തിലേക്ക്; പെൻഷൻ മാത്രം ലക്ഷങ്ങൾ

ബഹിരാകാശ ഗവേഷക സുനിത വില്യംസ് നാസയിൽ നിന്ന് വിരമിക്കുകയാണ്. നീണ്ട 27 വർഷത്തെ ഗവേഷണത്തിനു ശേഷമാണ് സുനിത വിരമിക്കുന്നത്. 2025 ഡിസം