ദുബായിൽ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ കണ്ണൂർ സ്വദേശിക്ക് ര​​ണ്ടു കോ​​ടി ന​​ഷ്ട​​പ​​രി​​ഹാ​​രം

ദുബായിൽ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ കണ്ണൂർ  സ്വദേശിക്ക് ര​​ണ്ടു കോ​​ടി ന​​ഷ്ട​​പ​​രി​​ഹാ​​രം
Accident-image20

ഷാ​​ർ​​ജ: വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ കണ്ണൂർ സ്വദേശിക്ക്  ര​​ണ്ടു കോ​​ടി രൂ​​പ ന​​ഷ്ട​​പ​​രി​​ഹാ​​രം ന​​ൽ​​കാ​​ൻ ദു​​ബാ​​യ് സി​​വി​​ൽ കോ​​ട​​തി വി​​ധി​​ച്ചു. ക​​ണ്ണൂ​​ർ പ​​ള്ളി​​പ്പറ​​മ്പ് സ്വ​​ദേ​​ശി അ​​യ​​ട​​ത്തു പു​​തി​​യ​​പു​​ര​​യി​​ൽ സി​​ദ്ധി​​ഖി​​നാ​​ണു (42) ന​​ഷ്ട​​പ​​രി​​ഹാ​​രം ല​​ഭി​​ക്കു​​ക. 2017 മേ​​യ് 20നാ​​യി​​രു​​ന്നു കേ​​സി​​നാ​​സ്പ​​ദ​​മാ​​യ സം​​ഭ​​വം. ദു​​ബാ​​യ് ഷെ​​യ്ഖ് മു​​ഹ​​മ്മ​​ദ് ബി​​ൻ സാ​​യി​​ദ് റോ​​ഡി​​ൽ മു​​ഹ​​മ്മ​​ദ് സ​​ൽ​​മാ​​ൻ എ​​ന്ന പാ​​ക്കി​​സ്ഥാ​​ൻ പൗ​​ര​​ൻ ഓ​​ടി​​ച്ച വാ​​ഹ​​നം സി​​ദ്ധി​​ഖി​​നെ ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഷാ​​ർ​​ജ​​യി​​ൽ ക​​ഫറ്റീ​​റി​​യ ന​​ട​​ത്തി​​വ​​രി​​ക​​യാ​​യി​​രു​​ന്നു സി​​ദ്ധി​​ഖ്. അ​​പ​​ക​​ട​​ത്തി​​ൽ ശ്വാ​​സ​​കോ​​ശ​​ത്തി​​നും ക​​ഴു​​ത്തി​​നും സാ​​ര​​മാ​​യി പ​​രി​​ക്കേ​​ൽ​​ക്കു​​ക​​യും ജീ​​വി​​ക്കാ​​ൻ മ​​റ്റു​​ള്ള​​വ​​രെ ആ​​ശ്ര​​യി​​ക്കേ​​ണ്ട അ​​വ​​സ്ഥ​​യി​​ലാ​​കു​​ക​​യും ചെ​​യ്തു.ഷാ​​ർ​​ജ​​യി​​ലെ നി​​യ​​മ​​സ്ഥാ​​പ​​ന​​മാ​​യ അ​​ലി ഇ​​ബ്രാ​​ഹിം അ​​ഡ്വ​​ക്ക​​റ്റ്സി​​ലെ നി​​യ​​മ പ്ര​​തി​​നി​​ധി സ​​ലാം പാ​​പ്പി​​നി​​ശേ​​രി മു​​ഖേ​​ന​​യാ​​ണു സി​​ദ്ധി​​ഖ് ദു​​ബാ​​യ് കോ​​ട​​തി​​യി​​ൽ കേ​​സ് ഫ​​യ​​ൽ ചെ​​യ്ത​​ത്.

Read more

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ ഡോ ശശി തരൂർ എംപി പങ്കെടുത്തതിൽ ഹൈക്കമാൻഡിന് അതൃപ്തി. രാഷ്ട്

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കു