വരനെ തേടി നടി; ‘ഉള്ളി കഴിക്കരുത്, ജാതി പ്രശ്നമല്ല,മൂന്ന് നേരം ആഹാരം വച്ച് വിളമ്പണം’

വരനെ തേടി നടി; ‘ഉള്ളി കഴിക്കരുത്, ജാതി പ്രശ്നമല്ല,മൂന്ന് നേരം ആഹാരം വച്ച് വിളമ്പണം’
Adah-Sharma-Photos-17

സോഷ്യൽ മീഡിയയിലൂടെ വരനെ അന്വേഷിച്ച് നടി ആദാ ശര്‍മ. തന്റെ വരന് വേണ്ട യോഗ്യതകൾ, ജാതി, മതം, നിറം, ഷൂവിന്റെ അളവ്, മസിലിന്റെ വലിപ്പം, ഇന്‍സ്റ്റാഗ്രാമില്‍ ഫോളോവേഴ്‌സിന്റെ എണ്ണം എന്നവ നിര്‍ബന്ധമില്ല. മൂന്ന് നേരവും ഭക്ഷണം പാകം ചെയ്ത് ചിരിക്കുന്ന മുഖത്തോട് കൂടി എനിക്ക് വിളമ്പിത്തരണം. എല്ലാ ദിവസവും മുഖം ഷേവ് ചെയ്യണം. എന്നീ ഗുണഗണങ്ങളാണ്  യോഗ്യതകളായി നടി  പരിഗണിക്കുന്നത്.എന്തായാലും വരനെ തേടിയുള്ള ആദാ ശര്‍മയുടെ ട്വീറ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

ആദാ ശര്‍മയുടെ ട്വീറ്റ്

വരനെ ആവശ്യമുണ്ട്, എന്റെ ഭര്‍ത്താവ് ഉള്ളി കഴിക്കരുത്. ജാതി, മതം, നിറം, ഷൂവിന്റെ അളവ്, മസിലിന്റെ വലിപ്പം, ഇന്‍സ്റ്റാഗ്രാമിലെ ഫോളോവേഴ്‌സിന്റെ എണ്ണം അതിലൊന്നും എനിക്ക് നിര്‍ബന്ധമില്ല. നീന്തല്‍ അറിയണമെന്ന നിര്‍ബന്ധവും എനിക്കില്ല. ചിരിക്കുന്ന മുഖത്തോട് കൂടി മൂന്ന് നേരവും ഭക്ഷണം പാകം ചെയ്ത് എനിക്ക് വിളമ്പിത്തരണം. ദിവസവും മുഖം ഷേവ് ചെയ്യണം.

പരമ്പരാഗത ഇന്ത്യന്‍ വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാവൂ. ഒരു ദിവസം അഞ്ച് ലിറ്റര്‍ വെള്ളം ഞാന്‍ കുടിക്കാന്‍ കൊടുക്കും അതുകൊണ്ടു തന്നെ മദ്യപിക്കാനോ മാംസാഹാരം കഴിക്കാനോ പാടില്ല. ഇന്ത്യയിലെ എല്ലാ ഭാഷകളെയും അദ്ദേഹം ബഹുമാനിക്കണം. എല്ലാ ഭാഷയിലുള്ള സിനിമകളും അദ്ദേഹം കാണണം, ആസ്വദിക്കണം, ബാക്കിയുള്ള നിബന്ധനകള്‍ വഴിയെ പറയാം- ആദാ ശര്‍മ കുറിപ്പിൽ പറയുന്നു.

ഭര്‍ത്താവിനെക്കുറിച്ച് വിചിത്രമായ ചില സങ്കല്‍പ്പങ്ങളാണ് നടി പങ്കുവയ്ക്കുന്നത്. ഇതെല്ലാം ഒത്തുവരുന്ന തനിക്കുള്ളതെന്നും അത് ഒത്തുവരുന്ന പുരുഷനെ മാത്രമേ വിവാഹം ചെയ്യുകയുള്ളൂ എന്നും നടി പറയുന്നു. തമിഴ്‌നാട്ടില്‍ ജനിച്ചു വളര്‍ന്ന ആദാ ശര്‍മ്മ ഹിന്ദി, തെലുങ്ക്, തമിഴ് സിനിമകളില്‍ സജീവമാണ്. വിദ്യുത് ജാംവാല്‍ പ്രധാനവേഷത്തിലെത്തുന്ന കമാന്‍ഡോ 3 യാണ് ആദയുടെ പുതിയ ചിത്രം. പ്രഭുദേവ പ്രധാനവേഷത്തിലെത്തിയ ചാര്‍ലി ചാപ്ലിന്‍, സിമ്പുവിന്റെ ഇതു നമ്മ ആളു തുടങ്ങിയ ചിത്രങ്ങളില്‍ ആദാ അഭിനയിച്ചിട്ടുണ്ട്.

Read more

ഗ്രീൻലൻഡ് ഞങ്ങളുടെ പ്രദേശം, എന്നാൽ ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കില്ല; - ട്രംപ്

ഗ്രീൻലൻഡ് ഞങ്ങളുടെ പ്രദേശം, എന്നാൽ ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കില്ല; - ട്രംപ്

ദാവോസ്: ഗീൻലാൻഡ് പിടിച്ചെടുക്കാൻ സൈനിക ശക്തി ഉപയോഗിക്കില്ലെന്ന് ലോക സാമ്പത്തിക ഫോറത്തിൽ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ്

ലോക്ഭവൻ ഔദ്യോഗിക വിജ്ഞാപനം ഇറക്കി, കാലിക്കറ്റ് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലായി ഡോ. പി. രവീന്ദ്രനെ നിയമിച്ചു

ലോക്ഭവൻ ഔദ്യോഗിക വിജ്ഞാപനം ഇറക്കി, കാലിക്കറ്റ് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലായി ഡോ. പി. രവീന്ദ്രനെ നിയമിച്ചു

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല പുതിയ വൈസ് ചാന്‍സലറായി ഡോ. പി രവീന്ദ്രനെ നിയമിച്ചുകൊണ്ട് ലോക് ഭവന്‍ ഔദ്യോഗിക വിജ്ഞാപനം പുറത്തി

ദീപക്കിന്‍റെ ആത്മഹത്യ; യുവതിക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തു

ദീപക്കിന്‍റെ ആത്മഹത്യ; യുവതിക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തു

കോഴിക്കോട് ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ കോഴിക്കോ