നടന്‍ അജിത് വിജയന്‍ അന്തരിച്ചു

നടന്‍ അജിത് വിജയന്‍ അന്തരിച്ചു

കൊച്ചി: സിനിമ, സീരിയൽ നടൻ തൃപ്പൂണിത്തുറ കണ്ണംകുളങ്ങര പനങ്കാവിൽ അജിത് വിജയൻ (57) അന്തരിച്ചു. ഒരു ഇന്ത്യൻ പ്രണയകഥ, അമർ അക്ബർ അന്തോണി, ബാംഗ്ലൂർ ഡേയ്സ് എന്നിങ്ങനെ നിരവധി സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.

വിഖ്യാത കഥകളി നടൻ കലാമണ്ഡലം കൃഷ്ണൻ നായർ, പ്രശസ്ത മോഹിനിയാട്ടം കലാകാരി കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ എന്നിവരുടെ ചെറുമകനാണ്. പരേതനായ സി.കെ വിജയൻ , മോഹിനിയാട്ട ഗുരു കലാ വിജയൻ എന്നിവരുടെ മകനുമാണ്. ഭാര്യ ധന്യ, മക്കൾ ഗായത്രി, ഗൗരി. പരേതനായ പ്രശസ്ത നടൻ കലാശാല ബാബു ഇദ്ദേഹത്തിന്റെ അമ്മാവനാണ്.

Read more

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ