ഇസ്രയേൽ ആക്രമണം, ആയത്തൊള്ള അലി ഖമനേയിയുടെ കൊട്ടാരം തകർന്നെന്ന് റിപ്പോർട്ട്

ഇസ്രയേൽ ആക്രമണം, ആയത്തൊള്ള അലി ഖമനേയിയുടെ കൊട്ടാരം തകർന്നെന്ന് റിപ്പോർട്ട്

ആയത്തൊള്ള അലി ഖമനേയിയുടെ കൊട്ടാരം ആക്രമണത്തിൽ തകർന്നെന്ന് റിപ്പോർട്ട്. ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനെയിയുടെ കൊട്ടാരം ഇസ്രയേൽ ആക്രമണത്തിൽ തകർന്നു. ഇസ്രയേൽ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ആക്രമണ സമയത്ത് ഖമനേയി ടെഹ്റാനിൽ ഉണ്ടായിരുന്നില്ലെന്നും സുരക്ഷിതമായ ഒരിടത്തേക്ക് ഖമനേയിയെ മാറ്റിയിരുന്നു എന്നുമാണ് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേസ് റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം ഖമനേയിയെ എവിടേക്കാണ് മാറ്റിയത് എന്നതിനെക്കുറിച്ചോ എപ്പോഴാണ് മാറ്റിയത് എന്നതിനെക്കുറിച്ചോ വിശദാംശങ്ങൾ പുറത്ത് വന്നിട്ടില്ല. അതേസമയം ഇറാനിലെ അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തിൽ 24 പെൺകുട്ടികൾ കൊല്ലപ്പെട്ടതായാണ് വിവരം. അമേരിക്കൻ – ഇസ്രയേൽ മിസൈൽ പതിച്ചത് പെൺകുട്ടികളുടെ സ്കൂളിലാണെന്നും 24 വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടെന്നും ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. തെക്കൻ ഇറാനിലെ ഹോർ മോസ് ഗൻ എന്ന സ്ഥലത്തുള്ള എലമെന്ററി പ്രൈമറി സ്കൂളാണ് ആക്രമിക്കപ്പെട്ടത്. മരിച്ചവരെല്ലാം കൊച്ചു പെൺകുട്ടികളാണെന്നും ഇറാൻ വിവരിച്ചു.

അതേസമയം ഇസ്രയേലിനെതിരെയും അറബ് രാജ്യങ്ങളിലുള്ള അമേരിക്കയുടെ സൈനിക കേന്ദ്രങ്ങൾക്കെതിരെയുമുള്ള ഇറാന്‍റെ തിരിച്ചടി തുടരുകയാണ്. ഇസ്രയേലിനു നേരെ ഇറാൻ മിസൈലുകൾ വിക്ഷേപിച്ചുവെന്ന് ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെയും ഇറാന്‍റെ പ്രത്യാക്രമണം ഉണ്ടായി.

Read more

ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ അൽ ജസീറയുടെ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു; ആക്രമണം വെടിനിർത്തൽ പ്രഖ്യാപനത്തിനിടെ

ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ അൽ ജസീറയുടെ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു; ആക്രമണം വെടിനിർത്തൽ പ്രഖ്യാപനത്തിനിടെ

ഗാസ: ഇസ്രയേൽ ഗാസയിൽ നടത്തിയ ആക്രമണത്തിൽ അൽ ജസീറയുടെ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. മുഹമ്മദ് വിഷാ ആണ് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊ

‘എല്ലാവരും വോട്ട് ചെയ്യണം, നല്ലവരെ തിരഞ്ഞെടുക്കണം’; ഗവർണർ

‘എല്ലാവരും വോട്ട് ചെയ്യണം, നല്ലവരെ തിരഞ്ഞെടുക്കണം’; ഗവർണർ

നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെ