നടന്‍ ബാലു വര്‍ഗീസ് വിവാഹിതനാകുന്നു; വധു നടി എലീന

Share

കൊച്ചി:നടന്‍ ബാലു വര്‍ഗീസും നടിയും മോഡലുമായ എലീന കാതറിനും വിവാഹിതരാകുന്നു. ഇരുവരുടേയും വിവാഹ നിശ്ചയം ഫെബ്രുവരിയില്‍ നടക്കും. എലീനയാണ് വിവാഹക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും നായികാ നായകന്മാരായെത്തിയ വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

എലീനയുടെ പിറന്നാള്‍ ദിനത്തില്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ ബാലു പ്രപ്പോസ് ചെയ്തിരുന്നു. ഇതിന്റെ സന്തോഷം പ്രകടിപ്പിച്ച് എലീന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് പ്രണയം പുറത്തറിഞ്ഞത്. കഴിഞ്ഞ ജനുവരിയില്‍ നടന്ന പെണ്ണുകാണല്‍ ചടങ്ങിന്റേതുള്‍പ്പടെ തങ്ങളുടെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയുള്ള ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസും താരം പങ്കുവച്ചിട്ടുണ്ട്.

റിയാലിറ്റി ഷോയിലൂടെ തുടക്കം കുറിച്ച് സൗന്ദര്യ മത്സര വേദികളിലും മോഡലിംഗ് രംഗത്തും സജീവമാകുകയായിരുന്നു എലീന. മിസ് ദിവ, മിസ് സൗത്ത് ഇന്ത്യ, മിസ് ഇന്ത്യ ഗ്ലാം വേള്‍ഡ് തുടങ്ങിയ വേദികളില്‍ മികച്ച പ്രകടനം കാഴ്ചവച്ച എലീന മിസ് ഗ്ലാം വേള്‍ഡില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു.

https://www.instagram.com/p/B6d0ACvpKV6/?utm_source=ig_web_copy_link

ലാല്‍ ജോസ് ചിത്രം ചാന്തുപൊട്ടിലൂടെ അഭിനയ രംഗത്തേക്കെത്തിയ ബാലു ഇതിനോടകം നാല്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പാപ്പീ അപ്പച്ചാ, ഹണീ ബീ, കിംഗ് ലയര്‍, ഡാര്‍വിന്റെ പരിണാമം, കവി ഉദ്ദേശിച്ചത്, എസ്ര, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍.

Read more

അച്ഛനും മകളും ഒരുമിച്ച് പോസ്റ്ററിൽ; ആവേശം നിറച്ച് വിസ്മയ മോഹൻലാലിന്റെ ‘തുടക്കം’ പുതിയ പോസ്റ്റർ പുറത്ത്

അച്ഛനും മകളും ഒരുമിച്ച് പോസ്റ്ററിൽ; ആവേശം നിറച്ച് വിസ്മയ മോഹൻലാലിന്റെ ‘തുടക്കം’ പുതിയ പോസ്റ്റർ പുറത്ത്

കൊച്ചി: മലയാള സിനിമ കാത്തിരിക്കുന്ന വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രം ‘തുടക്കം’ സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

നാസയുടെ ആദ്യ ചാന്ദ്ര ദൗത്യങ്ങൾക്ക് കരുത്തേകാൻ അനിൽ മേനോൻ; 'സോയൂസ് MS-29'ൽ മലയാളി വംശജൻ ബഹിരാകാശത്തേക്ക്

നാസയുടെ ആദ്യ ചാന്ദ്ര ദൗത്യങ്ങൾക്ക് കരുത്തേകാൻ അനിൽ മേനോൻ; 'സോയൂസ് MS-29'ൽ മലയാളി വംശജൻ ബഹിരാകാശത്തേക്ക്

വാഷിംഗ്ടൺ: ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയ്ക്കും കേരളത്തിനും അഭിമാന നിമിഷം സമ്മാനിച്ച് മലയാളി വംശജനായ അനിൽ മേനോൻ അന്താരാഷ്ട്ര ബഹി

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ ജൂലൈ 17ന് ഹരിയാനയിലെ ജിന്ദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഹരിത സാങ്കേതി