മുഖ കുരുവാണെന്ന് കരുതി കുത്തി പൊട്ടിച്ചു; പരിശോധിച്ചപ്പോൾ മാരകകാൻസർ

മുഖ കുരുവാണെന്ന്  കരുതി  കുത്തി പൊട്ടിച്ചു; പരിശോധിച്ചപ്പോൾ മാരകകാൻസർ
lauren

പ്രേക്ഷകർക്ക്  ഏറെ സുപരിചിതയായ അഭിനയത്രിയാണ് ലോറൻ ഹാൻട്രിസ്. 'ഏ മാരീഡ് അറ്റ് ഫസ്റ്റ് സൈറ്റ്' എന്ന ചിത്രത്തിലൂടെയാണ് ലോറൻ ഹാൻട്രിസ് എന്ന നടി ശ്രദ്ധേയമായത്. അഭിനയരംഗത് മെച്ചപ്പെട്ട രീതിയിൽ മുന്നോട്ട് പോകുമ്പോഴാണ്  വിധി അവരെ കാൻസറിന്റെ രൂപത്തിൽ പരീക്ഷിച്ചത്.തന്റെ സ്വപ്നങ്ങളെല്ലാം തകിടം മറിച്ച കാൻസർ എന്ന മാരകരോഗത്തെക്കുറിച്ച് തുറന്ന് എഴുതിയിരിക്കുകയാണ് ലോറൻ.

ആദ്യം മൂക്കിനുമുകളിൽ ഒരു ചെറിയ കുരുവന്നു മുഖക്കുരുവാണെന്ന്  കരുതി ലോറൻ  അതിനെ  കാര്യമാക്കിയെടുത്തില്ല. മൂക്കിൽ കുരു വന്നതിന്റെ ചിത്രം, എത്ര ശ്രമിച്ചിട്ടും ഇത് പോകുന്നില്ല എന്ന അടിക്കുറിപ്പോടെയാണ് ലോറൻ ഇൻസ്റ്റാഗ്രാമിൽ  പോസ്റ്റ് ചെയ്തിരുന്നു.

ഒരു മാസമായതോടെ കുരു ഒരു ധാന്യമണിയോളം വളർന്നതോടെ കുത്തിപ്പൊട്ടിച്ചു. കുറച്ചുദിവസം കഴിഞ്ഞതോടെ കുരുവിന്റെ ഭാഗം ചുവന്ന് വൃത്താകൃതിയിലായി അതിൽ നിന്നും രക്തം വരാൻ തുടങ്ങിയതോടെ ഡോക്ടറെ സമീപിച്ചു.

സംശയം തോന്നിയ ഡോക്ടർ ബയോപ്സിയെടുക്കാൻ നിർദേശിച്ചു. ബയോപ്സിയെന്ന് കേട്ടതും ലോറൻ തകർന്നു. റിസൽട്ട് കിടട്ടുന്നതുവരെ ഭയത്തോടെയാണ് കഴിഞ്ഞത്. ഫലം ലോറൻ ഭയന്നതുതന്നെയായിരുന്നു. ത്വക്കിൽ കാൻസറാണെന്ന് ബയോപ്സിയിൽ തെളിഞ്ഞു. ലോറെന്റെ തൊലിപ്പുറമെ കാൻസറിന്റെ ആക്രമണം പ്രകടമായിരുന്നില്ല. എന്നാൽ തൊലിക്കടിയിൽ വളരെ ഗുരുതരമായ ആക്രമണം കാൻസർ നടത്തുന്നുണ്ടായിരുന്നു. അതുകൊണ്ട് ഒട്ടും വൈകിക്കാതെ നേരെ സർജറി ചെയ്യുകയും, മൂക്കിന്റെ കാൻസർ ബാധിതമായ ഒരു ഭാഗം മുറിച്ചു മാറ്റുകയും ചെയ്തു.അതിനു ശേഷം മുഖത്തെ അതിന്റെ കേടുപാടുകൾ കുറയ്ക്കാൻ പ്ലാസ്റ്റിക് സർജൻ ഒരു റീ കൺസ്ട്രക്റ്റീവ് സർജറിയുംചെയ്തു.

ഫസ്റ്റ് സ്റ്റേജിൽ തന്നെ രോഗാവസ്ഥ കണ്ടെത്താൻ കഴിഞ്ഞ സന്തോഷത്തിലാണ് താരം ഇപ്പോൾ.ഇപ്പോൾ തന്റെ ആരാധകരെ ഇൻസ്റ്റാഗ്രാമിലൂടെ കാൻസറിനെക്കുറിച്ച് ബോധവത്കരിക്കുകയാണ് ലോറൻ.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം