ബോളിവുഡ് നടി ഇഷ ഡിയോളിന് കുഞ്ഞു പിറന്നു
മുംബൈ: ബോളിവുഡ് താരം ഇഷ ഡിയോളിനും ഭർത്താവ് ഭരത്തക്താനിക്കും പെൺകുഞ്ഞ് പിറന്നു. ജൂൺ 10-നാണ് ഇരുവർക്കും രണ്ടാമത്തെ പെൺകുഞ്ഞ് പിറന്നത്. കുഞ്ഞ് പിറന്ന് പിറ്റേന്ന് തന്നെ ഇൻസ്റ്റഗ്രാമിലൂടെ ഇഷ തന്റെ കുഞ്ഞിന്റെ പേര് പുറത്തുവിട്ടു. മിറായ തക്താനി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും എല്ലാവരുടെയും പ്രാര്‍ഥന തങ്ങള്‍ക്കൊപ്പം വേണമെന്നും ഭർത്താവ് ഭരത് കുറിച്ചു.
https://www.instagram.com/p/ByjjuPjHD_s/?utm_source=ig_web_copy_link
ജനുവരിയിലാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം ഇഷ ആരാധകരുമായി പങ്കുവയ്ക്കുന്നത്. മൂത്ത മകള്‍ രാധ്യ തക്താനിയുടെ ചിത്രം പങ്കുവച്ച് 'സഹോദരിയായി ഞങ്ങള്‍ ഇവള്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നു'വെന്ന്- ഇഷ കുറിച്ചു.
2018 ഒക്ടോബർ 20-നാണ് രാധ്യ ടക്താനി ജനിച്ചത്. മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ വച്ചായിരുന്നു ജനനം. ദീപാവലി കഴിഞ്ഞ് കുറച്ചുദിവസങ്ങൾക്ക് ശേഷം ലക്ഷ്മി ദേവി പിറന്നു എന്നാണ് കുടുംബം കുഞ്ഞിന്റെ ജനനത്തെ വിശേഷിപ്പിച്ചത്. രാധ്യയുടെ ജനനത്തിന് മുമ്പ് ഇഷ ഡിയോളിന്റെ ബേബി ഷവറും ’രണ്ടാം വിവാഹ’വും ബി ടൗണിൽ ഏറെ ചർച്ചയായിരുന്നു.
നിറവയറുമായി ഇഷ രണ്ടാമതും വിവാഹം ചെയ്തത് ഭര്‍ത്താവ് ഭരത് ടക്താനിയെ തന്നെയാണ്. ഗര്‍ഭിണിയാകുമ്പോള്‍ നടത്തുന്ന ചടങ്ങിന്റെ ഭാഗമായാണ് പുനര്‍വിവാഹം നടത്തിയത്. സിന്ധി വിശ്വാസികളായ ഭരത് ടക്താനി സിന്ധിയുടെ വീട്ടുകാരാണ് ഇഷയുടേയും ഭരതിന്റെയും പുനർവിവാഹം നടത്തിയത്.
https://www.instagram.com/p/Bs41KcrhQ1k/?utm_source=ig_web_copy_link
ഇവരുടെ ആചാരപ്രകാരം ബേബി ഷവര്‍ ദിനത്തിൽ വധുവായെത്തിയ പെൺകുട്ടിയെ അച്ഛന്റെ മടിയിൽ നിന്ന് കന്യാദാനം ചെയ്ത് ഭര്‍ത്താവിന്റെ മടിയിലേക്ക് മാറ്റുന്നതാണ് ചടങ്ങ്. ഗോത്ത് ബാരിയെന്നാണ് ഈ ചടങ്ങിന്റെ പേര്.
കോയി മേരേ ദില്‍സേ പൂഛേ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ഇഷ ധൂം എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. 2012 ലാണ് വ്യവസായിയായ ഭരതിതിനെ ഇഷ വിവാഹം ചെയ്യുന്നത്. 2017 ല്‍ ആദ്യ കുഞ്ഞിന് ജന്‍മം നല്‍കി. 2018 ല്‍ പുറത്തിറങ്ങിയ കേക്ക്‌വാക്ക് എന്ന ഹ്രസ്വചിത്രത്തിലാണ് ഇഷ അവസാനമായി അഭിനയിച്ചത്.സൂപ്പർതാരം ധർമേന്ദ്രയുടെയും ഹേമമാലിനിയുടെയും മകളാണ് ഇഷ ഡിയോൾ.