കൊക്കെയ്‌ൻ കേസ്: നടൻ ശ്രീകാന്തിനു പിന്നാലെ നടൻ കൃഷ്ണയെയും അറസ്റ്റിൽ

കൊക്കെയ്‌ൻ കേസ്: നടൻ ശ്രീകാന്തിനു പിന്നാലെ നടൻ കൃഷ്ണയെയും അറസ്റ്റിൽ
Krishna

ചെന്നൈ: കൊക്കെയ്‌ൻ കേസിൽ നടൻ ശ്രീകാന്തിന്‍റെ അറസ്റ്റിന് പിന്നാലെ പ്രമുഖ നടൻ കൃഷ്ണയെയും അറസ്റ്റിൽ. 20 ഓളം മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷം ആണ്‌ നുങ്കമ്പാക്കം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൃഷ്ണയെക്കൊപ്പം ഇയാളുടെ സുഹൃത്ത് കെവിനും അറസ്റ്റിലായിട്ടുണ്ട്. ഇതുകൂടാതെ, 2 പ്രമുഖ നടിമാരും പൊലീസിന്‍റെ നിരീക്ഷണത്തിലാണെന്നാണ് വിവരം. എന്നാൽ ഇവരുടെ പേരു വിവരങ്ങളൾ പുറത്തുവന്നിട്ടില്ല. ഇതോടെ, സിനിമാ വ്യവസായത്തിൽ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്നാണ് സൂചന.

മെയ് 22-ന് ചെന്നൈയിലെ നുങമ്പാക്കം പ്രദേശത്തെ ഒരു നൈറ്റ്ക്ലബ്ബിന് പുറത്തുണ്ടായ സംഘർഷമാണ് കേസിന്‍റെ തുടക്കം. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിൽ എഐഎഡിഎംകെ മുൻ പ്രവർത്തകൻ പ്രസാദിന്‍റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഒരു വലിയ മയക്കുമരുന്ന് ശൃംഖലയെ പൊലീസ് കണ്ടെത്തി. കൂടാതെ ഇയാൾ സിനിമാ വ്യവസായത്തിലെ ചില പ്രമുഖർ‌ക്കും കൊക്കെയ്‌ൻ വിതരണം ചെയ്തിരുന്നതായും തെളിഞ്ഞു. ഇതിനു പിന്നാലെയാണ് ജൂണ്‍ 23ന് നടന്‍ ശ്രീകാന്ത് അറസ്റ്റിലായത്.

ശ്രീകാന്തിന്‍റെ മൊഴിയിൽ കൃഷ്ണയുടെ പേര് പരാമർശിക്കപ്പെട്ടതിനെ തുടർന്നാണ് പൊലീസ് കൃഷ്ണയെ കസ്റ്റഡിയിലെടുത്തും പിന്നാലെ വ്യാഴാഴ്ച (June 26) അറസ്റ്റിലാവുന്നതും. മയക്കുമരുന്നുമായി ബന്ധപ്പെട്ട തെളിവുകൾ ഇരുവരുടേയും ചാറ്റുകളിൽ നിന്നും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കൃഷ്ണയുടെ രക്ത സാമ്പിളുകൾ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്, ഫലം ലഭിച്ചതിന് ശേഷം കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. കൃഷ്ണയുടെ അറസ്റ്റിന് ശേഷം, പൊലീസ് കൂടുതൽ സിനിമാ താരങ്ങളെയും പൊതുപ്രവർത്തകരെയും ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്നാണ് വിവരം.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു