മാസ്ക് അണിഞ്ഞ് ഫർസാന; നടൻ റോഷൻ ബഷീറിന്റെ വിവാഹ വീഡിയോ വൈറൽ

Share

ദൃശ്യത്തിലെ വരുൺ എന്ന വില്ലൻ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ യുവനടൻ റോഷൻ ബഷീർ വിവാഹിതനായി. ഞായറാഴ്ച ആയിരുന്നു വിവാഹം. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബന്ധു കൂടിയായ ഫര്‍സാനയാണ് വധു. റോഷന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

എല്‍എല്‍ബി ബിരുദധാരിയാണ് ഫര്‍സാന. വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമാണ്. ആദ്യം ഓഗസ്റ്റ് അഞ്ചിനായിരുന്നു വിവാഹം പ്ലാൻ ചെയ്തിരുന്നതായി റോഷൻ ഒരഭിമുഖത്തിൽ പറഞ്ഞത്. 'പ്ലസ് ടു' എന്ന സിനിമയാണ് റോഷന്റെ ആദ്യ ചിത്രം. പിന്നെ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും റോഷൻ വേഷമിട്ടു. ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തിലും റോഷൻ അഭിനയിച്ചിട്ടുണ്ട്.

നടന്‍ കലന്തന്‍ ബഷീറിന്റെ മകനാണ് റോഷന്‍. ‘മേലേ വാര്യത്തെ മാലാഖക്കുട്ടികള്‍’, ‘കല്യാണപ്പിറ്റേന്ന് ‘, ‘ഇമ്മിണി നല്ലൊരാള്‍’, ‘കുടുംബവിശേഷങ്ങള്‍’ എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച നടനാണ് കലന്തന്‍ ബഷീര്‍.

Read more

പാക്-ചൈന അതിർത്തി കമ്മീഷന് ഇന്ത്യയുടെ മറുപടി; ‘നിയമസാധുതയില്ല’

പാക്-ചൈന അതിർത്തി കമ്മീഷന് ഇന്ത്യയുടെ മറുപടി; ‘നിയമസാധുതയില്ല’

ന്യൂഡൽഹി: പാകിസ്ഥാനും ചൈനയും ചേർന്ന് രൂപീകരിച്ച അതിർത്തി സംയുക്ത കമ്മീഷനെ ഇന്ത്യ തള്ളി. കമ്മീഷന് യാതൊരു നിയമസാധുതയുമില്ലെന്നും ജമ്മു

രോഹിത്തും കോലിയും കാര്യവട്ടത്തേക്ക്; വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

രോഹിത്തും കോലിയും കാര്യവട്ടത്തേക്ക്; വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ആവേശം പകരുന്ന പ്രഖ്യാപനവുമായി വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമുകളെ