സുരാജിന്റെ ഫോൺ പരിശോധിച്ച് ഭാര്യ; വൈറലായി വീഡിയോ

Share

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ വീട്ടുലിരിപ്പാണെങ്കിലും പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ച്  സുരാജ് വെഞ്ഞാറന്മൂട്. .മൊബൈൽ ക്യാമറയിലൂടെ വീട്ടിലിരുന്നുകൊണ്ട് ഭാര്യയ്ക്കും മകനുമൊപ്പം സുരാജ് ഒരുക്കിയ സ്കിറ്റ് സോഷ്യൽ മീഡിയയാകെ വൈറലായി കൊണ്ടിരിക്കയാണ്.

വെറും 27 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വിഡിയോ ആണ് സുരാജ് വെഞ്ഞാറമൂട് സ്വന്തം പേജിൽ പങ്കുവച്ചത്. താരത്തിനൊപ്പം വിഡിയോയിൽ ഭാര്യയുമുണ്ട്. വിഡിയോയിൽ മകൻ പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും ശബ്ദസാന്നിധ്യമുണ്ട്.

ഫോണിൽ എന്തോ നോക്കിയിരിക്കുന്ന സുപ്രിയയ്ക്ക് അടുത്ത് ജാഗരൂകനായി  സ്ക്രീനിൽ നോക്കിയിരിക്കുകയാണ് സുരാജ്.. ''അച്ഛൻ എന്തിനാ അമ്മയുടെ ഫോണിൽ നോക്കുന്നത്'' എന്ന മകന്റെ ചോദ്യത്തിന് ''അതെന്റെ ഫോണഡാ'' എന്ന സുരാജിന്റെ മറുപടി ആ  മറുപടി പ്രേക്ഷകരുടെ ഉള്ളിലാകെ ചിരിയുടെ മാലപ്പടക്കം തീർത്തിരിക്കയാണ്.

https://www.facebook.com/surajofficialpage/videos/213626743072360/

'ഭയമല്ല, ജാഗ്രതയാണ് വേണ്ടത്' എന്ന അടിക്കുറിപ്പോടെ സുരാജ് പങ്കുവച്ച വിഡിയോ നിമിഷനേരത്തിനകം വൈറലായി. ബോധവത്ക്കരണത്തിനായി നർമത്തിന്റെ വഴി തിരഞ്ഞെടുത്ത താരത്തെ നിരവധി പേർ അഭിനന്ദിച്ചു. കൊമേഡിയന്റെ കഴിവ് ഏതു കാര്യമായാലും അതിൽ ഒരു നർമ്മം കാണും,' ആരാധകർ കുറിച്ചു. 'ഇതും നമ്മൾ അതിജീവിക്കും സുരാജേട്ടാ', 'ജാംഗോ നീ അറിഞ്ഞാ…ഞാന്‍ പെട്ടു', 'തീർന്ന് അണ്ണാ നിങ്ങള് തീർന്ന്' എന്നിങ്ങനെ ചിരിപടർത്തുന്ന കമന്റുകളാണ് അധികവും.

ഇതാദ്യമാണ് സുരാജ് കുടുംബത്തോടൊപ്പം സ്കിറ്റുമായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുത്തത്. ജീവിതത്തിൽ നിന്നും ചീന്തി എടുത്ത ഒരു ഏട് എന്ന കുറിപ്പോടെ അവതാരക അശ്വതി ശ്രീകാന്തും വീഡിയോ പങ്കുവച്ചിട്ടുണ്ട്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ