70 കോടി വില വരുന്ന ആഡംബര ഫ്‌ളാറ്റ് സ്വന്തമാക്കി നടൻ സൂര്യ

70 കോടി വില വരുന്ന ആഡംബര ഫ്‌ളാറ്റ് സ്വന്തമാക്കി നടൻ സൂര്യ
ccbd03494c

നടന്‍ സൂര്യ ബോളിവുഡില്‍ സജീവമാകാന്‍ പോകുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ മുംബൈയില്‍ ആഡംബര ഭവനം സ്വന്തമാക്കിയിരിക്കുകയാണ് താരം. മുംബൈയില്‍ പ്രശസ്ത രാഷ്ട്രീയ നേതാക്കളും സെലിബ്രിറ്റികളും താമസിക്കുന്ന സ്ഥലത്താണ് താരം 70 കോടി രൂപ മൂല്യമുള്ള ആഡംബര ഫ്‌ളാറ്റ് സ്വന്തമാക്കിയിരിക്കുന്നത്.

68 കോടി അടിസ്ഥാന വിലയുള്ള ഫ്‌ളാറ്റിന്റെ ബുക്കിങ്ങിനും രജിസ്‌ട്രേഷനും അടക്കം രണ്ട് കോടി രൂപ കൂടി ചേര്‍ത്താണ് 70 കോടി മൂല്യം. 9000 ചതുരശ്ര അടി വിസ്തൃതിയുള്ള പുതിയ ഫ്‌ളാറ്റിലേക്ക് താമസം മാറാനൊരുങ്ങുകയാണ് സൂര്യയും ജ്യോതികയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈയില്‍ നിന്ന് സ്ഥിര താമസം മാറാതെ, ബോളിവുഡ് മാര്‍ക്കറ്റില്‍ സജീവമാകാനാണ് താരകുടുംബത്തിന്റെ നീക്കമമെന്നാണ് ഇന്ത്യാ ഗ്ലിറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതിമനോഹരമായ പൂന്തോട്ടവും പാര്‍ക്കിങ് സ്ഥലങ്ങളും ഫ്‌ളാറ്റിനൊപ്പം ഉള്‍പ്പെടുന്നു. മുംബൈയില്‍ സൂര്യ സ്വന്തമാക്കുന്ന രണ്ടാമത്തെ അപ്പാര്‍ട്ട്‌മെന്റാണിത്.

അതേസമയം തന്റെ വരാനിരിക്കുന്ന ആക്ഷന്‍-അഡ്വഞ്ചര്‍ ഡ്രാമയായ ‘സൂര്യ 42’ ന് തയ്യാറെടുക്കുകയാണ് താരം. വെങ്കാറ്റര്‍, അരത്താര്‍, മണ്ടന്‍കാര്‍, മുകതാര്‍, പെരുമനാഥര്‍ എന്നിങ്ങനെ അഞ്ച് വ്യത്യസ്ത വേഷങ്ങളിലാണ് നടന്‍ ഈ ചിത്രത്തിലെത്തുക. ബോളിവുഡ് താരം ദിഷ പടാനിയാണ് നായിക. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം ലോകമെമ്പാടുമായി 10 ഭാഷകളില്‍ റിലീസ് ചെയ്യും.

Read more

ഗ്രീൻലൻഡ് ഞങ്ങളുടെ പ്രദേശം, എന്നാൽ ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കില്ല; - ട്രംപ്

ഗ്രീൻലൻഡ് ഞങ്ങളുടെ പ്രദേശം, എന്നാൽ ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കില്ല; - ട്രംപ്

ദാവോസ്: ഗീൻലാൻഡ് പിടിച്ചെടുക്കാൻ സൈനിക ശക്തി ഉപയോഗിക്കില്ലെന്ന് ലോക സാമ്പത്തിക ഫോറത്തിൽ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ്

ലോക്ഭവൻ ഔദ്യോഗിക വിജ്ഞാപനം ഇറക്കി, കാലിക്കറ്റ് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലായി ഡോ. പി. രവീന്ദ്രനെ നിയമിച്ചു

ലോക്ഭവൻ ഔദ്യോഗിക വിജ്ഞാപനം ഇറക്കി, കാലിക്കറ്റ് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലായി ഡോ. പി. രവീന്ദ്രനെ നിയമിച്ചു

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല പുതിയ വൈസ് ചാന്‍സലറായി ഡോ. പി രവീന്ദ്രനെ നിയമിച്ചുകൊണ്ട് ലോക് ഭവന്‍ ഔദ്യോഗിക വിജ്ഞാപനം പുറത്തി

ദീപക്കിന്‍റെ ആത്മഹത്യ; യുവതിക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തു

ദീപക്കിന്‍റെ ആത്മഹത്യ; യുവതിക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തു

കോഴിക്കോട് ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ കോഴിക്കോ