നടി കെ.ജി ദേവകിയമ്മ ഇനി ഓർമ

നടി കെ.ജി ദേവകിയമ്മ ഇനി ഓർമ
image

തിരുവനന്തപുരം:  നാടകനടിയും സിനിമാ താരവുമായിരുന്ന കെ ജി ദേവകി അമ്മ അന്തരിച്ചു. 97 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു. കലാ നിലയം നാടകവേദി സ്ഥാപകനും തനി നിറം പത്രാധിപരും ആയിരുന്ന പരേതനായ കലാ നിലയം കൃഷ്ണന്‍ നായരുടെ ഭാര്യയുമായിരുന്നു ദേവകിയമ്മ.
തിരുവിതാംകൂർ റേഡിയോ നിലയം നിലവിൽ വന്ന അന്നുമുതൽ അവിടെ ആർട്ടിസ്റ്റായിരുന്നു. റേഡിയോ നാടകങ്ങളിലൂടെയും ടെലിവിഷന്‍ സീരിയലുകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ ഇവര്‍ പകരം വെക്കാനാവാത്ത നടന വിസ്മയമായിരുന്നു. വഞ്ചിപ്പാട്ട്, തിരുവാതിരപ്പാട്ട്, കവിതകള്‍ ലളിതഗാനങ്ങള്‍ തുടങ്ങിയവ അവതരിപ്പിച്ചിരുന്ന ഇവരുടെ ശബ്ദം കേരളത്തിലെ റേഡിയോ ആസ്വാദകർക്കെല്ലാം സുപരിചിതമാണ്. ഒരിടത്തൊരു ഫയല്‍വാന്‍, കിലുക്കം, കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍, വക്കാലത്ത് നാരായണന്‍കുട്ടി, സൂത്രധാരന്‍ തുടങ്ങിയ ചിത്രങ്ങളിലും താലി ജ്വാലയായ് തുടങ്ങിയ സീരിയലുകളിലും ദേവകിയമ്മ അഭിനയിച്ചിട്ടുണ്ട്. മക്കള്‍ ഡി കെ കലാവതി, ഡി കെ ഗീത, ഡി കെ മായ, കെ ജീവന്‍കുമാര്‍, ഡി കെ ദുര്‍ഗ. സംസ്‌കാരം ശനിയാഴ്ച്ച ഉച്ചക്ക് ഒന്നരയ്ക്ക് പൂജപ്പുരയിലെ വസതിയില്‍വെച്ച് നടക്കും.

Read more

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണത്തില്‍ അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്. ബഹ്റൈനിലും കുവൈറ്റിലും ഇറാന്‍ ആക്രമണം ശക്തമാക്കി. കുവൈറ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

വാഷിംഗ്ടൺ: എഫ്ബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് ഇന്ത്യൻ വംശജനായ കാഷ് പട്ടേലിനെ നീക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇതിനെ സംബന്ധിച്ച് വൈ