മകളോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് നടി മന്യ; ഏറ്റെടുത്ത് ആരാധകരും

മകളോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് നടി മന്യ; ഏറ്റെടുത്ത് ആരാധകരും
manya2

ജോക്കർ എന്ന സിനിമയിൽ കലമ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരം  മന്യയെ  നമ്മളാരും മറന്നു കാണില്ല. ആന്ധ്രാക്കാരിയാണെങ്കിലും മലയാള സിനിമയിൽ ഒത്തിരി നല്ല വേഷങ്ങൾ  ചെയ്തിട്ടുണ്ട് ഈ സുന്ദരി.വിവാഹ ശേഷം ചലച്ചിത്രമേഖലയിൽ നിന്നും വിട്ടു നിന്ന നടി സോഷ്യൽ മീഡിയയിൽ മകളോടൊപ്പമുള്ള ചിത്രം ഇട്ടതോടെയാണ് വീണ്ടും പ്രേക്ഷകർക്കിടയിൽ താരമാകുന്നത്.

ചലച്ചിത്രമേഖലയിൽ നിന്നും വിട്ടു നിന്നെങ്കിലും താരം സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു. ഇൻസ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്ത മകൾക്കൊപ്പം നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. മകളുടെ കൈപിടിച്ച്‌ നടക്കുന്നതും അവള്‍ക്കൊപ്പം പാര്‍ക്കില്‍  ഇരിക്കുന്നതുമായുള്ള ചിത്രങ്ങളാണ് താരം പുറത്ത് വിട്ടിരിക്കുന്നത്.

സിനിമയിൽ സജീവമായിരുന്ന കാലത്ത് 2008 ല്‍ സത്യ പട്ടേല്‍ എന്ന ആളെയായിരുന്നു മന്യ വിവാഹം കഴിച്ചത്. കുറച്ച്‌ വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞു.

2013ൽ വികാസ് ബാജ്‌പേയിയുമായി മന്യ വീണ്ടും വിവാഹിതയായി. വിവാഹത്തോടെ കുടുംബ ജീവിതവുമായി മുന്നോട്ട് പോയ നടി പൂര്‍ണമായും സിനിമ ഉപേക്ഷിക്കുകയായിരുന്നു. ഭർത്താവുമൊത്ത് അമേരിക്കയിൽ സ്ഥിരതാമസമാക്കിയ നടി ഫിനാന്‍ഷ്യല്‍ അനലിസ്റ്റായി ജോലി ചെയ്യുകയാണ്.കന്നഡ, തമിഴ്, തെലുങ്ക് ഭാഷ ചിത്രങ്ങളില്‍ സജീവമായിരുന്ന മന്യ നാല്‍പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്

Read more

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ ഡോ ശശി തരൂർ എംപി പങ്കെടുത്തതിൽ ഹൈക്കമാൻഡിന് അതൃപ്തി. രാഷ്ട്

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കു