നടി വീണാ നായർ ട്വന്‍റി 20 സ്ഥാനാർഥി; ഏറ്റുമാനൂരിൽ മത്സരിക്കും
ഏറ്റുമാനൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ നടിയും ബിഗ്ബോസ് താരവുമായ വീണാ നായർ ട്വന്‍റി ട്വന്‍റി സ്ഥാനാർഥിയായി ഏറ്റുമാനൂരിൽ മത്സരിക്കും. ട്വന്‍റി 20 സംസ്ഥാന പ്രസിഡന്‍റ് സാബു എം.ജേക്കബാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.മാറ്റം അത്യാവശ്യമാണെന്നും സ്വന്തം നാട്ടിൽ നിന്ന് മത്സരിക്കാനായതിൽ സന്തോഷമുണ്ടെന്നും വീണ നായർ പറഞ്ഞു.
പഠിക്കുന്ന കാലത്ത് എസ്എഫ്ഐ ആയിരുന്നു. അഭിനയത്തിലേക്ക് കടന്നതിനു ശേഷം ഇതു വരെയും പാർട്ടി തലത്തിൽപ്രവർത്തിച്ചിട്ടില്ലെങ്കിലും പരോക്ഷമായി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. പാർട്ടി പിന്തുണ ലഭിക്കുന്നതോടെ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നും അതിനുള്ള മികച്ച മാർഗമാണ് ട്വന്‍റി 20യെന്നും വീണ കൂട്ടിച്ചേർത്തു.
ബിഗ്ബോസ് മലയാളം സീസൺ 2ൽ പങ്കെടുത്തതിനു പിന്നാലെ വീണയുമായി ബന്ധപ്പെട്ട് അനവധി വിവാദങ്ങൾ ഉയർന്നു വന്നിരുന്നു. തൊട്ടു പിന്നാലെ വിവാഹമോചിതയുമായി.