ചൂടിൽ നിന്ന് രക്ഷനേടാൻ എ സിക്കു പകരം കാറിൽ ചാണകം മെഴുകി …!

0

കൊടും ചൂടിൽ നിന്നും രക്ഷനേടാൻ പലരും എ സി വാങ്ങാൻ തിരക്കുകൂട്ടുന്ന ഈ കാലത്ത് ഇപ്പോഴിതാ ചൂടിനെ പ്രതിരോധിക്കാന്‍ സ്വന്തം കാറിന്‍റെ മുകള്‍ഭാഗം മുഴുവന്‍ ചാണകം കൊണ്ട് പൊതിഞ്ഞിരിക്കുകയാണ് ഒരു ഉടമ. ഗുജറാത്തിലെ അഹമ്മദാബാദിലെ ഒരു കാറുടമയായ സേജല്‍ ആണ് ഈ വ്യത്യസ്‍ത ഏസിയുടെ മാസ്റ്റർ ബ്രെയിൻ. ചൂട് കുറയ്ക്കാൻ വേണ്ടി ഓട്ടോറിക്ഷയുടെ മേല്‍ മെടഞ്ഞ ഓല കൊണ്ട് പൊതിഞ്ഞ് അതില്‍ വെള്ളം നനച്ച് എയര്‍കണ്ടീഷണര്‍ ഒരുക്കിയ സംഭവം അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നപോലെ എ സിക്ക് പകരം ചാണകം മെഴുകിയ ഈ കാറും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കയാണ്.

ചൂടിനെ പ്രതിരോധിക്കാന്‍ ഗുജറാത്തിലെ ഒരു കാറുടമ കാറിനെ ചാണകം കൊണ്ട് പൊതിഞ്ഞെന്ന പേരിലാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.രുപേഷ് ഗൗരംഗ ദാസ് എന്നയായാളുടെ ഫേസ് ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

ടൊയോട്ട കൊറോള കാറിന്‍റെ പുറത്താണ് ഉടമ ചാണകം മെഴുകിയത്. എന്നാല്‍ ഫോട്ടോയില്‍ കാണുന്ന മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാറില്‍ പുരട്ടിയിരിക്കുന്നത് ചാണകമാണോ എന്ന് വ്യക്തമല്ല.

ഈ പോസ്റ്റിനു സമ്മിശ്രമായ മറുപടികളാണ് വന്നുകൊണ്ടിരിക്കുന്നത്. ചാണകത്തിന്റെ മണം എങ്ങനെ സഹിക്കാൻ കഴിയുന്നുവെന്നും എത്ര ലെയർ ചാണകം കാറിനു മുകളിൽ പൂശിയാലാണ് തണുപ്പ് ലഭിക്കുക എന്നൊക്കെയുള്ള നിരവധി മന്റുകളാണ് ഈ പോസ്റ്റിനു വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ ഇത് സ്വന്തം പോസ്റ്റല്ലെന്നും തനിക്ക് ഫോര്‍വേഡ്‍ ചെയ്‍ത്‍ കിട്ടയതാണെന്നും രൂപേഷ് ഗൗരംഗ ദാസ് മറുപടി നല്‍കിയിട്ടുമുണ്ട്.