‘കബാലി’യെ വരവേല്‍ക്കാന്‍ എയര്‍ഏഷ്യയും

റിലീസ് തിയതി അടുക്കുംതോറും വാര്‍ത്തകളില്‍ കൂടുതല്‍ ഇടം നേടുകയാണ്‌ രജനി ചിത്രം കബാലി. ലോകമെങ്ങും ഉള്ള രജനി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് ആകാശത്തു കൂടി ആഘോഷമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ‘എയര്‍ ഏഷ്യയും'.

റിലീസ് തിയതി അടുക്കുംതോറും വാര്‍ത്തകളില്‍ കൂടുതല്‍ ഇടം നേടുകയാണ്‌ രജനി ചിത്രം കബാലി. ലോകമെങ്ങും ഉള്ള രജനി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് ആകാശത്തു കൂടി ആഘോഷമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ‘എയര്‍ ഏഷ്യയും'. ‘കബാലി’യുടെ റിലീസ് ദിനത്തില്‍ യാത്രക്കാര്‍ക്ക് പ്രത്യേക ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ് എയര്‍ ഏഷ്യ .

ചിത്രത്തിന്റെ ഒഫിഷ്യല്‍ എയര്‍ലൈന്‍ പാര്‍ട്ട്‌നറായ ‘എയര്‍ ഏഷ്യ’യുടെ വിമാനത്തില്‍ റിലീസ് ദിനമായ ജൂലൈ 15ന് ബംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കാണ് ഓഫര്‍. ഓഫറുകള്‍ എന്തൊക്കെയാണെന്നോ ?‘കബാലി’ കാണാനുള്ള തീയേറ്റര്‍ ടിക്കറ്റ്, പ്രത്യേക മെനു ഉള്‍പ്പെടെയുള്ള  ഭക്ഷണം, റിട്ടേണ്‍ ടിക്കറ്റ്, ചിത്രത്തിന്റെ ഓഡിയോ സിഡി എന്നിവ എല്ലാം യാത്രക്കാര്‍ക്കായി ഒരുക്കിയാണ് എയര്‍ഏഷ്യ കബാലിയെ വരവേല്‍ക്കുന്നത് . രാവിലെ ആറ് മണിക്ക് ബംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന ഫ്‌ളൈറ്റ് ഏഴിന് ചെന്നൈയില്‍ എത്തും. യാത്രക്കാര്‍ക്ക് തീയേറ്ററിലേക്ക് വാഹനസൗകര്യവും ഒരുക്കിയിട്ടുണ്ട്. ഷോ കഴിഞ്ഞ് മൂന്നിന് ചെന്നൈയില്‍ നിന്നുള്ള ഫ്‌ളൈറ്റില്‍ ബംഗളൂരുവിലേക്ക് പോവുകയും ചെയ്യാം. 7860 രൂപയാണ് ഈ സ്‌പെഷ്യല്‍ പാക്കേജിന് നല്‍കേണ്ട തുക.

Read more

ദുബായിയിലെ വിമാനത്താവളങ്ങൾ പ്രവർത്തന സജ്ജമാകുന്നു; യാത്രക്കാർക്ക് കർശന നിർദേശം

ദുബായിയിലെ വിമാനത്താവളങ്ങൾ പ്രവർത്തന സജ്ജമാകുന്നു; യാത്രക്കാർക്ക് കർശന നിർദേശം

ദുബായ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെത്തുടർന്ന് നിർത്തിവെച്ചിരുന്ന ദുബായിയിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനം ഇന്ന് വൈ

യുഎസ്-ഇസ്രയേൽ ആക്രമണം; ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു

യുഎസ്-ഇസ്രയേൽ ആക്രമണം; ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു

യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ‌ ഇറാൻ‌ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു. മൻസൗരേഹ് ഖോജസ്തേഹ് (79 ) ആണ് മരിച്ചത്. ഖമനയി കൊല്ലപ്

ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിനു നേരെ മിസൈൽ ആക്രമണം

ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിനു നേരെ മിസൈൽ ആക്രമണം

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഓഫീസിനെ ലക്ഷ്യമാക്കി ഇറാൻ വിപ്ലവ സേന(ഐആർജിസി) നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണം