പുതിയ സർവീസുകൾ ആരംഭിച്ച് എയര്‍ ഏഷ്യ

പുതിയ സർവീസുകൾ ആരംഭിച്ച് എയര്‍ ഏഷ്യ
2017_11_07_35438_1510040280._large

കൊച്ചി∙എയർ ഏഷ്യ ഡൽഹി–കൊച്ചി, ഡൽഹി–അഹമ്മദാബാദ് റൂട്ടുകളിൽ പുതിയ സർവീസുകൾ ആരംഭിക്കുന്നു. ഈ റൂട്ടുകളിലെ സര്‍വീസുകളുടെ എണ്ണവും വര്‍ധിപ്പിക്കുന്നുണ്ട്. വിവിധ നഗരങ്ങള്‍ തമ്മിലുള്ള കണക്റ്റീവിറ്റി മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.

ഡൽഹി- കൊച്ചി റൂട്ടിൽ 3915 രൂപയും ഡൽഹി- അഹമ്മദാബാദ് റൂട്ടിൽ 2015 രൂപയുമാണു പ്രാരംഭ നിരക്ക്. ബുക്കിങ് ആരംഭിച്ചു. ഡിസംബർ 20ന് പുതിയ സർവീസുകൾ ആരംഭിക്കും.ഡൽഹിയിൽ നിന്നും രാവിലെ 4:55ന് പുറപ്പെടുന്ന വിമാനം രാവിലെ 8:00ന് കൊച്ചിയിലെത്തും. കൊച്ചിയിൽ നിന്നും രാവിലെ 8:50ന് പുറപ്പെടുന്ന വിമാനം ഡൽഹിയിൽ ഉച്ചയ്ക്ക് 12:00ന് എത്തിച്ചേരും.

വളര്‍ന്നു കൊണ്ടിരിക്കുന്ന നെറ്റ്‌വര്‍ക്കില്‍ പുതിയ രണ്ടു റൂട്ടുകള്‍ കൂടി ചേര്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഈ പുതിയ സര്‍വീസുകളിലൂടെ അതിഥികള്‍ക്ക് മിതമായ നിരക്കില്‍ കൂടുതല്‍ മെച്ചപ്പെട്ട സേവനം നല്‍കുകയാണ് ലക്ഷ്യമെന്നും എയര്‍ ഏഷ്യ ഇന്ത്യ സിഒഒ സഞ്ജയ് കുമാര്‍ പറഞ്ഞു

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം