ഇറ്റാനഗർ: ആസാമിലെ ജോർഹട്ടിൽ നിന്ന് അരുണാചൽ പ്രദേശിലേയ്ക്ക് പറക്കവെ കാണാതായ വ്യോമസേന വിമാനം കണ്ടെത്താൻ ദിവസങ്ങളായി ശക്തമായ തെരച്ചിൽ നടത്തിവരികയാണെങ്കിലും ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ വിമാനത്തെക്കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് വ്യോമസേന.
എട്ടു ജീവനക്കാരും അഞ്ച് യാത്രക്കാരുമായി പറന്ന വിമാനത്തിന്റെ തിരച്ചിൽ വെളിച്ചക്കുറവ് മൂലം ഇന്നലെ നിർത്തിയിരുന്നെങ്കിലും ഇന്നത് പുനരാരംഭിക്കും. കാണാതായവരിൽ കണ്ണൂർ സ്വദേശി എൻ.കെ. ഷരിനും ഉൾപ്പെടുന്നു.
ജോർഹട്ടിൽനിന്ന് മേചുകയിലേക്കുള്ള യാത്രയ്ക്കിടെയാണ് വിമാനം കാണാതായത്. മോശം കാലാവസ്ഥ കാരണം മേചുകയിലേക്കുള്ള യാത്ര കുറച്ചുദിവസമായി മാറ്റിവച്ചിരിക്കുകയായിരുന്നു. കാലാവസ്ഥ അനുകൂലമെന്നു തോന്നിയ ഈ മാസം മൂന്നിന് ഉച്ചയ്ക്ക് 12.27ന് ജോർഹട്ടിൽനിന്നു പുറപ്പെട്ട വിമാനം അരമ ണിക്കൂറിനുശേഷം കാണാതാവുകയായിരുന്നു.