ന്യൂഡല്‍ഹി: ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ ഡല്‍ഹി-ടെല്‍ അവീവ് സര്‍വീസ് നവംബര്‍ 30 വരെ റദ്ദാക്കി. യുദ്ധം ആരംഭിച്ചതിനു ശേഷം ടെല്‍ അവീവിലേക്കും തിരിച്ച് ഡല്‍ഹിയിലേക്കുമുള്ള സര്‍വീസ് എയര്‍ ഇന്ത്യ നടത്തിയിരുന്നില്ല. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയെക്കരുതിയാണ് തീരുമാനം.
ന്യൂഡല്‍ഹിയില്‍ നിന്ന് തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവങ്ങളിലായിരുന്നു ടെല്‍ അവീവിലേക്കുള്ള സര്‍വീസുകള്‍. യുദ്ധം ആരംഭിച്ചതിനു ശേഷം പ്രശ്നബാധിത പ്രദേശങ്ങളില്‍ നിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനായി കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയ ഓപ്പറേഷന് അജയുടെ കീഴില്‍ മാത്രമാണ് എയര്‍ ഇന്ത്യ സര്‍വീസ് നടത്തിയത്.