പ്രവാസികള്‍ക്ക് ആശ്വാസം; കണ്ണൂരിലേക്ക് പുതിയ വിമാന സര്‍വീസ് ചൊവ്വാഴ്ച മുതല്‍

Share

ദുബായ്: ദുബായില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് പുതിയ സര്‍വീസ് തുടങ്ങുന്നു. നവംബര്‍ ഒന്ന് മുതലായിരിക്കും സര്‍വീസ് ആരംഭിക്കുകയെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ ഗോ ഫസ്റ്റ് എയര്‍ലൈന്‍ മാത്രമാണ് ദുബൈയില്‍ നിന്ന് കണ്ണൂരിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്നത്.

ആഴ്ചയില്‍ നാല് ദിവസമായിരിക്കും എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ് - കണ്ണൂര്‍ സര്‍വീസ്. ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ യുഎഇ സമയം വൈകുന്നേരം 6.40ന് ദുബൈയില്‍ നിന്ന് പുറപ്പെടുന്ന ഐ.എക്സ് 748 വിമാനം ഇന്ത്യന്‍ സമയം രാത്രി 11.50ന് കണ്ണൂരിലെത്തും. തിരികെ തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ഇന്ത്യന്‍ സമയം രാത്രി 12.50ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ഐ.എക്സ് 747 വിമാനം യുഎഇ സമയം പുലര്‍ച്ചെ 3.15ന് ദുബൈയില്‍ എത്തും. ദുബായില്‍ നിന്ന് കണ്ണൂരിലേക്ക് 300 ദിര്‍ഹം മുതലാണ് ടിക്കറ്റ്. അഞ്ച് കിലോ അധിക ലഗേജും അനുവദിക്കും.

കണ്ണൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഏക രാജ്യാന്തര സര്‍വീസ് നേരത്തെ നിര്‍ത്തലാക്കിയത് പ്രവാസികള്‍ക്ക് വലിയ നിരാശയാണുണ്ടാക്കിയത്. അതുകൊണ്ടുതന്നെ ഇപ്പോള്‍ പ്രഖ്യാപിച്ച പുതിയ സര്‍വീസ് നല്‍കുന്ന ആശ്വാസം ചെറുതല്ല. നിലവില്‍ ഷാര്‍ജയില്‍ നിന്നാണ് കണ്ണൂരിലേക്ക് പ്രവാസികള്‍ യാത്ര ചെയ്യുന്നത്. ദുബായ് - കണ്ണൂര്‍ സര്‍വീസിന് പുറമെ ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ നിന്ന് ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ സര്‍വീസിനും അടുത്ത ദിവസങ്ങളില്‍ തുടക്കമാവും.

Read more

ഇൻഷുറൻസ് ഇല്ലെങ്കിൽ ഇന്ധനമില്ല! പെട്രോൾ പമ്പുകളിൽ പുതിയ നിയന്ത്രണവുമായി കേന്ദ്രം

ഇൻഷുറൻസ് ഇല്ലെങ്കിൽ ഇന്ധനമില്ല! പെട്രോൾ പമ്പുകളിൽ പുതിയ നിയന്ത്രണവുമായി കേന്ദ്രം

ന്യൂഡൽഹി: ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ‌ക്ക് ഇനി ഇന്ധനവുമില്ലെന്ന് കേന്ദ്ര സർക്കാർ. ആദ്യഘട്ടം ഉത്തർപ്രദേശിലെയും ഹരിയാനയിലെയും 5 പമ്പുകളിൽ വീതം

പാസ്പോർട്ടിൽ അപാകതയെന്ന് ആരോപണം, വിമാനത്താവളത്തിൽ തടഞ്ഞുവെച്ചെന്ന് സൗരവ് ദാസ്

പാസ്പോർട്ടിൽ അപാകതയെന്ന് ആരോപണം, വിമാനത്താവളത്തിൽ തടഞ്ഞുവെച്ചെന്ന് സൗരവ് ദാസ്

ഡൽഹി: കേന്ദ്രസർക്കാർ തന്റെ യാത്ര തടസ്സപ്പെടുത്തിയെന്ന് സിജെപി കോ-കൺവീനർ സൗരവ് ദാസ്. യുകെയിലേക്ക് യാത്രചെയ്യുന്നതിന് എത്തിയ തന്നെ

ഐ.ടി. ജോലി സ്വപ്നങ്ങൾക്ക് തിരിച്ചടി? ഗൂഗിൾ, മൈക്രോസോഫ്റ്റ് ക്യാമ്പസ് റിക്രൂട്ട്മെന്റ് നിർത്തുമെന്ന് അഭ്യൂഹം

ഐ.ടി. ജോലി സ്വപ്നങ്ങൾക്ക് തിരിച്ചടി? ഗൂഗിൾ, മൈക്രോസോഫ്റ്റ് ക്യാമ്പസ് റിക്രൂട്ട്മെന്റ് നിർത്തുമെന്ന് അഭ്യൂഹം

ഡൽഹി: ആഗോള ടെക് ഭീമന്മാരായ ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഡാറ്റാബ്രിക്സ് എന്നിവ 2027-ൽ ഇന്ത്യയിലെ ക്യാമ്പസ് റിക്രൂട്ട്മെന്‍റ് നടത്തി

ഇന്ത്യക്കാർക്ക് കിർഗിസ്ഥാനിലേക്ക് വിസരഹിത യാത്ര: ചർച്ച പുരോഗമിക്കുന്നുവെന്ന് കിർഗിസ്ഥാൻ ടൂറിസം അംബാസഡർ

ഇന്ത്യക്കാർക്ക് കിർഗിസ്ഥാനിലേക്ക് വിസരഹിത യാത്ര: ചർച്ച പുരോഗമിക്കുന്നുവെന്ന് കിർഗിസ്ഥാൻ ടൂറിസം അംബാസഡർ

കൊച്ചി: ഇന്ത്യക്കാർക്ക് അടുത്ത വർഷം മുതൽ കിർഗിസ്ഥാനിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ അവസരമൊരുങ്ങുമെന്നും ഇതുസംബന്ധിച്ച് ഇരുരാ