എയർ ഇന്ത്യയില്‍ 'എയര്‍' ഇല്ലാതെ യാത്രക്കാര്‍ കഷ്ടപെട്ടു

എയര്‍ ഇന്ത്യാ വിമാനത്തിലെ യാത്രക്കാര്‍ എയര്‍ ഇല്ലാതെ കഷ്ടപപെട്ടതു ഏകദേശം അരമണിക്കൂര്‍. കഴിഞ്ഞ ദിവസം വെസ്റ്റ് ബംഗാളില്‍ നിന്നും ഡല്‍ഹിക്ക് പുറപെട്ട എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവം.

എയർ ഇന്ത്യയില്‍ 'എയര്‍' ഇല്ലാതെ യാത്രക്കാര്‍ കഷ്ടപെട്ടു
flightssss

എയര്‍ ഇന്ത്യാ വിമാനത്തിലെ യാത്രക്കാര്‍ എയര്‍ ഇല്ലാതെ കഷ്ടപപെട്ടതു ഏകദേശം അരമണിക്കൂര്‍. കഴിഞ്ഞ ദിവസം വെസ്റ്റ് ബംഗാളില്‍ നിന്നും ഡല്‍ഹിക്ക് പുറപെട്ട എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവം. യാത്രയിലുടനീളം എസി പ്രവര്‍ത്തനരഹിതമായതാണ് യാത്രക്കാര്‍ക്ക് അഗ്നിപരീക്ഷയായത്‌.

കൈയിലുളള കടലാസും മറ്റും ഉപയോഗിച്ചു വീശിയാണ് യാത്രക്കാര്‍ ചൂടിനു ശമനമുണ്ടാക്കിയത്. യാത്രക്കാരിൽ പലരും ശ്വാസം മുട്ടൽ മൂലം വളരെ വിഷമം അനുഭവിച്ചു. സംഭവത്തിൽ യാത്രക്കാർ പരാതിപ്പെട്ടെങ്കിലും പരിഹാരമൊന്നും ഉണ്ടായില്ല. പശ്ചിമ ബംഗാളിലെ ബങ്ക്ടോഗ്രയിൽ നിന്നും 168 യാത്രക്കാരുമായി ഇന്നലെ ഉച്ചയ്ക്ക് 2 മണിക്ക്  പുറപ്പെട്ട AL-880 എയർബസ് 320 ൽ ആയിരുന്നു സംഭവം.

ചിലർ ഓക്സിജൻ മാസ്ക് ധരിച്ചെങ്കിലും അതും വൈകാതെ പ്രവര്‍ത്തനരഹിതമായി. 2 മണിക്കൂർ നീണ്ട യാത്രക്ക് ശേഷം ഡൽഹി എയർപ്പോർട്ടിൽ എത്തിയ യാത്രക്കാർ എയര്‍ ഇന്ത്യ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു